പൃഥ്വിരാജിന് ബോളിവുഡിലെ സ്വപ്നസുന്ദരി റാണി മുഖര്*ജിയുടെ വക പ്രശംസാപ്രവാഹം. തെന്നിന്ത്യയില്* പൃഥ്വിരാജ് ഒരു സൂപ്പര്*സ്റ്റാര്* ആയി മാറിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്* തന്നെ തനിക്ക് ബോധ്യമായതായി റാണി പറയുന്നു. ‘അയ്യാ’ എന്ന ഹിന്ദി ചിത്രത്തില്* പൃഥ്വിരാജിന്*റെ നായികയാണ് റാണി മുഖര്*ജി. ആദ്യമായാണ് പൃഥ്വിരാജ് ഒരു ഹിന്ദി ചിത്രത്തില്* അഭിനയിക്കുന്നത്.

“പൃഥ്വിരാജിന്*റെ അപാരമായ സൌന്ദര്യവും എനര്*ജിയും ആദ്യകാഴ്ചയില്* തന്നെ എനിക്കിഷ്ടമായി. ആ സൌന്ദര്യവും സ്വഭാവവും പെരുമാറ്റവുമാണ് അദ്ദേഹത്തെ തെന്നിന്ത്യയുടെ സൂപ്പര്*സ്റ്റാര്* ആക്കി മാറ്റിയത്. അദ്ദേഹം ഞങ്ങളില്* ഒരാളെപ്പോലെയാണ് ഈ സെറ്റില്* പെരുമാറുന്നത്, വളരെ ഫ്രണ്ട്*ലിയാണ് പൃഥ്വി” - റാണി മുഖര്*ജി പറയുന്നു.

പ്രശസ്ത സംവിധായകന്* അനുരാഗ് കശ്യപാണ് ‘അയ്യാ’ നിര്*മ്മിക്കുന്നത്. ഗന്ധ, റസ്റ്റോറന്*റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സച്ചിന്* കുന്ദല്*ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് തിരക്കഥയെഴുതുന്നു.

ഒരു ക്രോസ് കള്*ച്ചറല്* ലവ് സ്റ്റോറിയാണ് ‘അയ്യാ’. പൃഥ്വിരാജ് ഒരു തമിഴ് പയ്യനായി അഭിനയിക്കുമ്പോള്* മഹാരാഷ്ട്രക്കാരി പെണ്*കുട്ടിയായി റാണിയെത്തുന്നു. ഇവര്* തമ്മിലുള്ള പ്രണയം നര്*മ്മത്തിലൂടെ അവതരിപ്പിക്കുകയാണ്.

“ഒരു ഹിന്ദി സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്*റെ പുറത്തല്ല ഞാന്* ഈ ചിത്രം ചെയ്യുന്നത്. അങ്ങനെയാണെങ്കില്* വളരെ മുമ്പേ എനിക്ക് ഹിന്ദി പ്രൊജക്ടുകള്* ചെയ്യാമായിരുന്നു. ഒട്ടേറെ സിനിമകള്* തിരക്കഥ വായിച്ച ശേഷം ഞാന്* ഉപേക്ഷിച്ചിട്ടുണ്ട്. അനുരാഗ് പറഞ്ഞ കഥയും ചിത്രത്തിന്*റെ തിരക്കഥയും എന്നെ ആവേശഭരിതനാക്കി. അങ്ങനെയാണ് ഈ സിനിമ ചെയ്യുന്നത്” - പൃഥ്വിരാജ് വ്യക്തമാക്കുന്നു.

‘അയ്യാ’യിലെ താരങ്ങള്*ക്കും സാങ്കേതികപ്രവര്*ത്തകര്*ക്കുമുള്ള വര്*ക്*ഷോപ്പ് മുംബൈയില്* പുരോഗമിക്കുകയാണ്. ചിത്രീകരണം ഉടന്* തുടങ്ങുന്നു. ഈ സിനിമയിലൂടെ ബോളിവുഡിലും തിരക്കേറിയ താരമായി പൃഥ്വിരാജ് മാറുമെന്നുറപ്പ്.


Keywords:Ayya,Bollywood,anurag Kashyap, gandha,restorent,Prithviraj,Prithvi, a real hero: Rani Mukharjee