ഹിന്ദുസ്ഥാന്* മെഷീന്* ടൂള്*സിന്റെ (എച്ച്എംടി) കളമശേരി യൂണിറ്റിന് റെക്കോര്*ഡ് വിറ്റുവരവ്. എച്ച് എം ടി ലക്*ഷ്യമിട്ടിരുന്ന 64 കോടി രൂപയുടെ വിറ്റുവരവാണു നടപ്പു സാമ്പത്തിക വര്*ഷം കളമശേരി യൂണിറ്റ് നേടിയതെന്ന് ചെയര്*മാന്* ആന്*ഡ് മാനേജിംഗ് ഡയറക്ടര്* ജി കെ പിള്ള അറിയിച്ചു.

കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഉയര്*ന്ന വിറ്റുവരവാണു കളമശേരി യൂണിറ്റ് നേടിയത്. 2001-02 ലാണ് ഇതിനു മുന്*പ് വലിയ നേട്ടം കൈവരിച്ചത്. 55.8 കോടി രൂപയുടെ വിറ്റുവരവാണ് അന്നു നേടിയത്. കഴിഞ്ഞ വര്*ഷം 47 കോടി രൂപയുടെ വിറ്റുവരവാണു ലഭിച്ചതെന്നും ജി കെ പിള്ള പറഞ്ഞു.

ശമ്പള പരിഷ്കരണം, റിട്ടയര്*മെന്റ് പ്രായം പുനസ്ഥാപിക്കല്* എന്നിവയുള്*പ്പെടെ ദീര്*ഘകാല കരാര്* സംബന്ധിച്ച രേഖകള്* ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്* ഒരു മാസത്തിനകം തീരുമാനമുണ്ടാകുമെന്നും ജി കെ പിള്ള പറഞ്ഞു.


Keywords:increase to sales,retairement age, salary,finance department,HMT won record sale earning