മോഹന്**ലാലിന്റെ നേതൃത്വത്തില്* ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സ് സുനില്* ഷെട്ടിയുടെ മുംബൈ ഹീറോസിനെ തകര്*ത്തുവിട്ടു. കൊച്ചി നെഹ്രു സ്റ്റേഡിയത്തില്* നടന്ന മത്സരത്തില്* പത്ത് വിക്കറ്റിനാണ് കേരള സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസിനെ തകര്*ത്തത്. രാജീവ് പിള്ളയുടെ തകര്*പ്പന്* ബാറ്റിംഗ് പ്രകടനത്തിന്റെയും ( പുറത്താകാതെ 75) ബിനീഷ് കോടിയേരിയുടെ (നാല് വിക്കറ്റ്*) മികച്ച ബൌളിംഗിന്റെയും പിന്**ബലത്തിലാണ് കേരളം തകര്*പ്പന്* വിജയം നേടിയത്.

ആദ്യം മുംബൈ ഹീറോസ് ആയിരുന്നു ബാറ്റ് ചെയ്തത്. ഇരുപത് ഓവറില്* ഒമ്പത് വിക്കറ്റ് നഷ്ടത്തില്* മുംബൈ 128 റണ്*സ് ആണ് നേടിയത്. വരുണ്* ബദോല (25), ഷബീര്* (25), ദല്*ഗ (16), റിതേഷ് (15) എന്നിങ്ങനെയാണ് മുംബൈ ഹീറോസ് ബാറ്റ്*സ്മാന്**മാരുടെ സ്കോറുകള്*.

കേരളത്തിന് വേണ്ടി ബിനീഷ് കോടിയേരിക്ക് പുറമെ ഉണ്ണി മുകുന്ദനും സൈജു കുറുപ്പും (ഇരുവരും രണ്ട് വിക്കറ്റ് വീതം) ബൌളിംഗില്* തിളങ്ങി. ഫീല്*ഡിംഗിലും മികച്ച പ്രകടനമാണ് കേരള സ്ട്രൈക്കേഴ്സ് നടത്തിയത്. അവസാന ഓവറില്* മണിക്കുട്ടന്* എടുത്ത ക്യാച്ച് അന്താരാഷ്ട്രതലത്തിലുള്ളതാണെന്ന് പറഞ്ഞാല്* അതിശയോക്തിയാകില്ല.

മുംബൈ ഇന്ത്യന്*സ് ഉയര്*ത്തിയ 129 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന കേരള സ്ട്രൈക്കേഴ്സ് ഓപ്പണര്*മാര്* മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു നടത്തിയത്. ഓരോ ബോളും ശ്രദ്ധാപൂ*ര്*വം നേരിട്ട രാജീവ് പിള്ളയെയും നവീന്* പോളിയെയും (പുറത്താകാതെ 16) ഒരു ഘട്ടത്തിലും സമ്മര്*ദ്ദത്തിലാക്കാന്* മുംബൈ ഹീറോയ്ക്ക് കഴിഞ്ഞില്ല. 63 ബോളില്* എട്ട് ബൌണ്ടറിയടക്കം 75 റണ്*സ് രാജീവ് പിള്ള നേടിയപ്പോള്* 38 ബോളില്* 16 റണ്*സ് നേടി നവീന്* പോളി മികച്ച പിന്തുണ നല്*കി. സിസിഎല്ലില്* ഈ സീസണിലെ ഏറ്റവും ഉയര്*ന്ന സ്കോറാണ് രാജീവ് നേടിയത്.

താരക്രിക്കറ്റിന് സാക്*ഷ്യം വഹിക്കാന്* പ്രമുഖരടക്കം അമ്പതിനായിരത്തോളം പേരാണ് നെഹ്രു സ്റ്റേഡിയത്തിലെത്തിയത്. കേരള ടീമിനെ പ്രോത്സാഹിപ്പിക്കാന്* മെഗാതാരം മമ്മൂട്ടി, മുകേഷ്, മന്ത്രി ഗണേശ് കുമാര്*, പ്രിയദര്*ശന്*, പൃഥ്വിരാജ്, എസ് ശ്രീശാന്ത് ലക്ഷ്*മി റായ്, ഭാവന, പ്രിയാ മണി തുടങ്ങിയവര്* സ്റ്റേഡിയത്തിലുണ്ടായിരുന്നു.

മറ്റൊരു മത്സരത്തില്* ബംഗാള്* ടീം ചെന്നൈ റൈനോസിനെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി


Keywords:Mammootty, Mukesh, Ganesh Kumar, Priyadharshan, Prithviraj, Sreesanth, Lakshmi Rai, Bhavana, Priya Manni, Nehru Stadium,CCL, cricket news, Rajjev Pillai, unni Mukundan, Kerala strikers beat Mumbai Heroes.