മോഹന്*ലാലിന്റെ പ്രിയപ്പെട്ട ചില ഓഷോ ഫലിതങ്ങള്*



*വിഷം *
മിസ്റ്റര്* ബെന്*ച്*ലി ഒരു മൂലയിലിരുന്ന് വളരെ സാവധാനം തന്റെ മാര്*ട്ടിനി
നുണയുകയായിരുന്നു. അപ്പോഴൊരു സ്ത്രീ അയാളെ സമീപിച്ച് പറഞ്ഞു.
'നിങ്ങള്*ക്കറിയാമോ നിങ്ങള്* കുടിക്കുന്ന ഈ സാധനം സാവധാനം
പ്രവര്*ത്തിക്കുന്നൊരു വിഷമാണെന്ന്്.'
'അത് ശരിയാണ്' അയാള്* മറുപടി പറഞ്ഞു. 'എനിക്കൊട്ടും തന്നെ ധൃതിയുമില്ല'.
*
തിരിച്ചറിവ് *
ആശുപത്രിയിലെ ഓപ്പറേഷന്* ടേബിളില്* കിടന്നുകൊണ്ട് ഒരു പൊള്ളാക്ക് രോഗി,
മുഖംമൂടി ധരിച്ച ശസ്ത്രക്രിയ ഡോക്ടറെ നോക്കി മൃദുവായി പറഞ്ഞു. 'ഡോക്ടര്*
നിങ്ങള്*ക്ക് മുഖംമൂടി എടുത്തുമാറ്റാം, ഞാന്* നിങ്ങളെ
തിരിച്ചറിഞ്ഞിരിക്കുന്നു.'
*
സ്*നേഹം *
ചോദ്യം : 'ഒരാള്* അയല്*ക്കാരെ സ്*നേഹിക്കണോ?'
ഉത്തരം : (ഓഷോ): ഭര്*ത്താവ് വീട്ടില്* ഇല്ല എന്ന് ഉറപ്പുവരുത്തുക.
*
ഉത്തരവാദിത്വം*
ബാറില്* മദ്യപിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്* ജീവിതത്തെക്കുറിച്ച്
സംസാരിക്കുകയാണ്.
'നിന്റെ ഭാര്യയെ നിനക്ക് പരിചയപ്പെടുത്തിയതാരാണ്?' ഒരാള്* ചോദിച്ചു.
മറ്റെയാള്* പറഞ്ഞു. 'ഞങ്ങള്* യാദൃശ്ചികമായി കണ്ടുമുട്ടി. എനിക്ക് മറ്റാരെയും
കുറ്റപ്പെടുത്തുവാന്* കഴിയില്ല.'
*
ടെല്ലര്**
ബാങ്ക് കൊള്ളക്കാരന്* ഒരു കുറിപ്പ് ടെല്ലറിന്റെ ഉള്ളിലേക്ക് നീട്ടി. അതില്*
ഇപ്രകാരം വായിക്കാമായിരുന്നു.
'പണം സഞ്ചിയില്* ഇടുക, അനങ്ങിപ്പോകരുത്.'
ടെല്ലര്* ധൃതിയില്* ഒരു കുറിപ്പ് എഴുതി തിരിച്ചു കൊടുത്തു. ' നിന്റെ ടൈ
ശരിയാക്കൂ, വിഡ്ഢി, നിന്റെ ചിത്രമെടുക്കാനാണ്.'
*
ചൈനീസ് ഭാഷ*
ഫ്രൈജു സുഹൃത്തിനോട് പറഞ്ഞു. 'എന്റെ ഭാര്യ ഒരു ചൈനക്കാരനുമായി പ്രേമത്തിലാണ്.'
സുഹൃത്ത് : ' എന്നിട്ട് നിങ്ങള്*എന്തുപറഞ്ഞു.'
'ഞാന്* എന്തുപറയാന്*, എനിക്ക് ചൈനീസ് ഭാഷ അറിയില്ല.'
*
പ്രതിപക്ഷം*
പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രസംഗം.
'സഹോദരന്മാരെ, ഇത്തവണ നിങ്ങള്* എന്റെ പാര്*ട്ടിയെ വിജയിപ്പിക്കണം. ഇന്നത്തെ
ഭരണപക്ഷം വര്*ഷങ്ങളായി നിങ്ങളെ ചതിച്ചുകൊണ്ടിരിക്കുകയാണ്, ഇനി എനിക്കൊരവസരം
തരൂ.'
*
ഹിപ്*നോട്ടിസം*
'പ്രിയേ' ഭര്*ത്താവ് ചോദിച്ചു. ' എന്താണീ ഹിപ്*നോട്ടിസം?'
'ഹിപ്*നോട്ടിസം, ഒരാളെ മാസനികമായി കീഴ്*പ്പെടുത്തി, പറയുന്നതെന്തും
അനുസരിപ്പിക്കല്*.'
ഒരു ദീര്*ഘ നിശ്വാസത്തോടെ ഭര്*ത്താവ് : 'അത് ഹിപ്*നോട്ടിസമല്ല വിവാഹമാണ്..'
*
യേശു*
പെട്ടെന്ന് കറന്റ് പോയി. പ്രാര്*ത്ഥനയില്* മുഴുകി നിന്ന അച്ഛന്* ക്രൂശിതനായ
യേശു രൂപത്തെ നോക്കി, 'വേഗം കറന്റു വരുത്തേണമേ' എന്ന് പ്രാര്*ത്ഥിച്ചു.
യേശു : 'അച്ചോ, ഞാനൊരാശാരിയാണ്. ഇലക്ട്രീഷ്യനല്ല'
*
നരകപരിചയം *
'ഹെ,' നരകത്തില്* എത്തിച്ചേര്*ന്നയാളോട് സാത്താന്*, 'തന്റെ സ്വന്തം സ്ഥലം
പോലെയാണല്ലോ പെരുമാറുന്നത്?'
'ഇരുപത്തിയഞ്ചുവര്*ഷം വിവാഹജീവിതം നയിച്ച ഒരാളാണു ഞാന്*.' മറുപടി.
*
മെമ്മറി*
കാല്*പ്പികനായ ചെറുപ്പക്കാരന്* തന്റെ അരികില്* കിടക്കുന്ന സുന്ദരിയായ
പെണ്*കുട്ടിയോട് ചോദിച്ചു
നീ കാമിക്കുന്ന ആദ്യത്തെ പുരുഷന്* ഞാനാണോ...?
അവള്* കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു
നിങ്ങളായിരിക്കാം. എനിക്ക് ഭയങ്കര ഓര്*മക്കുറവുണ്ട്...

malayalam jokes, malayalam fun, jokes, malayalam sms, funny sms