തന്*റെ പ്രതിശ്രുത വരന്* ആഞ്ജനേയന്* മുമ്പ് വിവാഹം കഴിച്ചിട്ടുള്ളയാളാണെന്ന് നടി അനന്യ. എന്നാല്* അദ്ദേഹത്തിന് മക്കളുണ്ട് എന്ന് പറയുന്നത് വെറും ആരോപണം മാത്രമാണെന്നും അനന്യ പറയുന്നു. തങ്ങളിരുവരും ഇപ്പോള്* കൂടുതല്* അടുത്ത ബന്ധത്തിലാണെന്നും അനന്യ വ്യക്തമാക്കുന്നു.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അനന്യ ഇക്കാര്യം വ്യക്തമാക്കുന്നത്. “ആഞ്ജനേയന്* നേരത്തേ വിവാഹിതനാണെന്ന് എന്*റെ മാതാപിതാക്കള്*ക്ക് അറിയാം. അവര്* അത് അംഗീകരിക്കുന്നു. പിന്നെന്താണ് പ്രശ്നം?” - അനന്യ ചോദിക്കുന്നു.

ആഞ്ജനേയന്* മുമ്പ് വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും അനന്യയുടെ പിതാവ് ആഞ്ജനേയനെതിരെ കേസുകൊടുത്തെന്നുമൊക്കെ സോഷ്യല്* നെറ്റുവര്*ക്കിംഗ് സൈറ്റുകളില്* പ്രചരണം നടന്നിരുനു. എന്നാല്* അതൊന്നും ശരിയായ കാര്യങ്ങളല്ല എന്നാണ് അനന്യ പ്രതികരിച്ചത്.

മലയാളികള്*ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനറിയില്ലെന്നും മലയാളത്തിലെ നടിമാര്*ക്ക് മാത്രമാണ് ഇത്തരത്തില്* പീഡനമേല്*ക്കേണ്ടി വരുന്നതെന്നും അനന്യ ആരോപിച്ചിരുന്നു