അടുത്തിടെ മലയാള സിനിമയില്* അത്ര സജീവമല്ലാത്ത താരമാണ് വിനീത് കുമാര്*. എന്നാല്* ഒരു വന്* തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ താരം. പ്രിയനന്ദനന്റെ മരിച്ചവന്റെ കടല്* എന്ന ഹ്രസ്വചിത്രത്തിലാണ് വിനീത് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഴുപത് വയസ്സുള്ള കഥാപാത്രത്തെയാണ് വിനീത് ചിത്രത്തില്* അവതരിപ്പിക്കുന്നത്.

അശോകന്* ചെരുവിലിന്റെ മരിച്ചവരുടെ കടല്* എന്ന കഥയെ ആസ്പദമാക്കിയാണ് പ്രിയനന്ദന്* ചിത്രം ഒരുക്കുന്നത്. നാല്*പ്പതുകളില്* ഗാന്ധിയന്* തത്വങ്ങളില്* വിശ്വസിച്ച് ജീവിക്കുന്ന ഒരു കഥാപാത്രത്തെയാണ് വിനീത് കുമാര്* ചിത്രത്തില്* അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ യുവത്വ കാലവും വാര്*ദ്ധക്യ കാലവും വിനീത് കുമാര്* അവതരിപ്പിക്കുന്നു.

ശ്രീജിത്ത് ഗുരുവായൂരാണ് വിനീതിനെ 70 വയസ്സു തോന്നിക്കുന്ന കഥാപാത്രമായി മാറ്റിയിരിക്കുന്നത്. ഈ മേക്കപ്പില്* സെറ്റില്* എത്തിയപ്പോള്* തന്നെ ആരും തിരിച്ചറിഞ്ഞതുപോലുമില്ലെന്ന് വിനീത് പറയുന്നു. രമ്യാ നമ്പീശനാണ് നായിക.

മേജര്* രവി അഞ്ച് സംവിധായകരുടെ ചിത്രങ്ങള്* ഉള്*പ്പെടുത്തി ഒരുക്കുന്ന പരീക്ഷണചിത്രത്തിലെ ഒന്നാണ് പ്രിയനന്ദനന്റെ മരിച്ചവന്റെ കടല്*.


Keywords: Major Ravi, marichavante kadal, Ramya Nambeeshan, Sreejith Guruvayoor, malayalam film news,Vineeth Kumar in Priyanandanan's film