പുതിയ മലയാളം സിനിമകള്* യൂട്യൂബില്* അപ്*ലോഡ് ചെയ്തതിനെത്തുടര്*ന്ന്* മൂന്ന്*പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്* സിറ്റിയിലെ "എച്ച്എംടി" സിനിമാ തിയറ്റര്* മാനേജര്* ലുമ്പ കാവേരപ്പ (49), ഓപ്പറേറ്റര്* ബയ്റ (27), ബുക്കിങ് ക്ലര്*ക്ക് വിനയ്കുമാര്* (24) എന്നിവരാണ്* അറസ്റ്റിലായത്.ഇവരെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് കൂട്ടുപ്രതിയായ ബംഗളൂരു സ്വദേശി ഹേമന്ദ് (27) ആത്മഹത്യചെയ്തു. തിരുവനന്തപുരം ബീമാപള്ളിയില്* നിന്നും പുതിയ സിനിമകളുടെ വ്യാജ സിഡികള്* പിടികൂടിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് ഇവര്* പിടിയിലായത്. പുതുതായി റിലീസ് ചെയ്ത 'ഉന്നം' ഉള്*പ്പെടെ അമ്പതിലേറെ ചിത്രങ്ങള്* ഇത്തരത്തില്* ഇവര്* യൂ ട്യുബില്* അപ്*ലോഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്* കണ്ടെത്തി .24ന് റിലീസു ചെയ്യാന്*
ഉദ്ദേശിച്ച "സ്വപ്നസഞ്ചാരി" എന്ന സിനിമയുടെ വ്യാജ ഡിവിഡികളും സിഡികളും ഇപ്പോള്* വിപണിയില്* സജീവമാണ്. സെന്*ട്രല്*ഹോം എന്റര്*ടെയ്ന്*മെന്റ് നല്*കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്റി പൈറസി സെല്* ചീഫ് രാജ്പാല്* മീണ, ഡെപ്യൂട്ടി ചീഫ് എസ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്* അന്വേഷണം ആരംഭിച്ചത്. ചെന്നൈയിലെ "ക്യൂബ്" എന്ന ലാബിന്റെ സഹായത്തോടെ നടത്തിയ സാങ്കേതിക പരിശോധനയില്* എച്ച്എംടി തിയറ്ററിലാണ് വ്യാജ സിഡി നിര്*മാണം നടന്നതെന്ന് തെളിഞ്ഞു. തിയറ്ററില്* പുതിയ സിനിമകളുടെ പ്രത്യേക പ്രദര്*ശനം നടത്തിയാണ് ഇവര്* സിനിമകള്* റെക്കോര്*ഡ് ചെയ്തിരുന്നതെന്നും ഇവ പിന്നീട് ഇന്റര്*നെറ്റില്* അപ്*ലോഡ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.
അതേസമയം വിദേശത്ത് കഴിയുന്ന ചില മലയാളികള്* പ്രധാന പ്രതികളാകും. തീയറ്ററുകളെ ഉപയോഗിച്ച് സിനിമകളുടെ പകര്*പ്പ് എടുക്കുന്നതായി പൊലീസ് വിവരം ശേഖരിച്ചതോടെ ഇവരില്* പലരും ഒളിവില്* പോയിക്കഴിഞ്ഞു. വ്യാജ സിഡിയെക്കാള്* സിനിമ ഇന്റര്*നെറ്റില്* ഇടുന്നതായിരുന്നു അടുത്തകാലത്തായി ഇവരുടെ പ്രധാന ബിസിനസ്. പൊലീസ് നടപടി ചൂടുപിടിച്ചതോടെ പതിവായി പുതിയ ചിത്രം റിലീസ് ചെയ്തിരുന്ന 15ഓളം വെബ്സൈറ്റുകള്* അടച്ചുപൂട്ടി.