നടി മീരാ ജാസ്*മിന്* സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയായിട്ട് നാളുകുറച്ചായി. മീര എവിടെയുണ്ടെന്ന് തിരക്കിനടന്നവര്*ക്ക് നിരാശയായിരുന്നു ഫലം. ഫോണില്* പോലും അവരെ ലഭ്യമായിരുന്നില്ല.

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ദേശീയ അവാര്*ഡ് ഉള്*പ്പെടെ നേടിയ മീര സിനിമയില്* നിന്ന് അജ്ഞാതവാസത്തിന് പോയതിനേക്കുറിച്ച് ചര്*ച്ചകള്* സജീവമായിരുന്നു. ഹൈദരാബാദിലും ചെന്നൈയിലും ബാംഗ്ലൂരുമൊക്കെ മീരയെ അന്വേഷിച്ച് നടന്ന് വിഷമിച്ചവര്*ക്ക് ഇപ്പോള്* ഇരട്ടി സന്തോഷം നല്*കുന്ന വിശേഷങ്ങളാണ് പുറത്തുവരുന്നത്. മീര കൊച്ചിയിലെ വീട്ടില്* ബന്ധുക്കള്*ക്കൊപ്പം കഴിയുകയാണ് എന്നാണ് വിവരം. മാത്രമല്ല, സത്യന്* അന്തിക്കാടിന്റെ അടുത്ത മോഹന്*ലാല്* ചിത്രത്തില്* മീരയാണത്രെ നായിക. ഇതിന് മുമ്പ് ‘ഇന്നത്തെ ചിന്താവിഷയം‘ എന്ന അന്തിക്കാട് ചിത്രത്തില്* മോഹന്*ലാലും മീരയുമായിരുന്നു നായികാനായകന്മാര്*.

സംഗീതഞ്*ജനായ രാജേഷുമായുള്ള പ്രണയം തകര്*ത്തതാണ് മീരയുടെ സിനിമയില്* നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണം എന്ന് റിപ്പോര്*ട്ടുകള്* ഉണ്ടായിരുന്നു. ഷൂട്ടിംഗ് സെറ്റിലെ അച്ചടക്കമില്ലായ്മ മൂലം സിനിമാലോകം തന്നെ മീരയെ തഴഞ്ഞതാണെന്ന രീതിയിലും ഗോസിപ്പുകള്* ഉണ്ടായിരുന്നു. എന്തായാലും മീര കൊച്ചിയില്* തന്നെയുണ്ട്, ബന്ധുക്കള്*ക്കൊപ്പം സന്തോഷത്തോടെ. ഒരുഗ്രന്* തിരിച്ചുവരവ് കൂടി സാധ്യമായാല്* മീരയില്* നിന്ന് ഇനിയും മികച്ച കഥാപാത്രങ്ങള്* പ്രതീക്ഷിക്കാം.