മലയാളം ആവേശത്തോടെ കാത്തിരുന്ന ‘ദി കിംഗ് ആന്*റ് ദി കമ്മീഷണര്*’ പ്രദര്*ശനത്തിനെത്തി. ഉജ്ജ്വലമായ ചിത്രമെന്നാണ് ആദ്യ റിപ്പോര്*ട്ട്. മമ്മൂട്ടിയും സുരേഷ്ഗോപിയും കത്തിക്കയറുന്ന സിനിമ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നു.

സൂപ്പര്* ഡയലോഗുകളുടെ പെരുമഴയാണ് സിനിമയില്*. തകര്*പ്പന്* ഇംഗ്ലീഷ് ഡയലോഗുകളില്* മമ്മൂട്ടിയും സുരേഷ്ഗോപിയും ഒപ്പത്തിനൊപ്പം. ഷാജി കൈലാസിന്*റെ ഡയറക്ഷനും എഡിറ്റിംഗും ഗംഭീരമെന്നാണ് വിവരം.

കേരളത്തില്* എല്ലാ സെന്*ററുകളിലും ഹൌസ്ഫുള്ളാണ്. ടിക്കറ്റ് കിട്ടാതെ അടുത്ത ഷോയ്ക്കായി കാത്തുനില്*ക്കുകയാണ് ആസ്വാദകര്*. പല തിയേറ്ററുകള്*ക്കു മുന്നിലും തിരക്ക് നിയന്ത്രിക്കാന്* പൊലീസ് ബുദ്ധിമുട്ടുന്നു.

മിക്ക തിയേറ്ററുകളിലും അഞ്ചുഷോയിലധികം ഇന്ന് പ്രദര്*ശനം നടക്കും. അടുത്ത ഒരാഴ്ചക്കാലം ഇതുതന്നെയായിരിക്കും സ്ഥിതിയെന്നാണ് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്. വളരെക്കാലത്തിന് ശേഷം തിയേറ്ററുകള്* നിറഞ്ഞുകവിയുന്നതിനാല്* തിയേറ്റര്* ഉടമകളും ഹാപ്പിയാണ്.

മമ്മൂട്ടിയുടെ ആരാധകര്*ക്ക് ഒരു സൂപ്പര്* ട്രീറ്റാണ് മെഗാസ്റ്റാര്* നല്*കിയിരിക്കുന്നത്. ജോസഫ് അലക്സും ഭരത്ചന്ദ്രനും വിജയചരിത്രം ആവര്*ത്തിക്കുമെന്നാണ് ആദ്യ ഫലസൂചന.