Results 1 to 1 of 1

Thread: സത്യന്* അന്തിക്കാട് ചിത്രത്തില്* നമിതയും

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default സത്യന്* അന്തിക്കാട് ചിത്രത്തില്* നമിതയും


    സത്യന്* അന്തിക്കാട് പുതിയ ചിത്രം തുടങ്ങുകയാണ്. ഇത്തവണ സൂപ്പര്*താരങ്ങളൊന്നും ഇല്ല. യുവതാരം നിവിന്* പോളിയാണ് നായകന്*. ശ്രദ്ധിക്കപ്പെട്ടുവരുന്ന സുന്ദരി നമിതാ പ്രസാദാണ് നായിക.

    സത്യന്*റെ കഴിഞ്ഞ ചിത്രമായ ‘സ്നേഹവീട്’ മോഹന്*ലാല്* നായകനായിട്ടും തിയേറ്ററുകളില്* സ്വീകരിക്കപ്പെട്ടില്ല. മാത്രമല്ല, സിനിമയുടെ തിരക്കഥ മോശമാണെന്ന വിമര്*ശനവും കേട്ടു. ഇതോടെയാണ് പുതിയ നിലപാടുമായി സത്യന്* അന്തിക്കാട് അടുത്ത ചിത്രം ആരംഭിക്കുന്നത്.

    ഏപ്രില്* മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ ബെന്നി പി നായരമ്പലമാണ്. ബെന്നി തന്നെയാണ് ഈ സിനിമ നിര്*മ്മിക്കുന്നതും. നര്*മ്മ മുഹൂര്*ത്തങ്ങളാല്* സമ്പന്നമായ ഒരു പ്രണയകഥയായിരിക്കും ഈ ചിത്രം.

    മലര്*വാടി ആര്*ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്* പോളി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സെവന്*സ്, മെട്രോ തുടങ്ങിയ സിനിമകളില്* വേഷമിട്ടു. വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്യുന്ന ‘തട്ടത്തിന്* മറയത്ത്’ എന്ന ചിത്രത്തിലും നിവിന്* പോളിയാണ് നായകന്*. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത ശ്രദ്ധിക്കപ്പെടുന്നത്.

    എന്തായാലും മറ്റുള്ളവരുടെ തിരക്കഥകളില്* സിനിമയെടുക്കാനുള്ള സത്യന്* അന്തിക്കാടിന്*റെ തീരുമാനം സന്തോഷത്തോടെയാണ് സിനിമാസ്വാദകര്* സ്വീകരിക്കുന്നത്. ഒപ്പം സൂപ്പര്*താരങ്ങള്*ക്കുവേണ്ടിയുള്ള തട്ടിക്കൂട്ട് സിനിമകള്* ഉപേക്ഷിക്കാനുള്ള തീരുമാനത്തിനും കൈയടി ലഭിക്കുമെന്നാണ് പ്രതീക്ഷ. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.


    Keywords:Malarvadi Arts Club, Vineeth Sreenivasan, Sathyan Anthikad, Mohanlal, snehaveedu, Traffic, sevens, Metro,Nivin Polly,Namitha in Sathyan Anthikkad Film

    Last edited by sherlyk; 03-29-2012 at 06:12 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •