ഹരിഹര്‍* നഗറിലെ ചാങ്ങാതിക്കൂട്ടം വീണ്ടുമ&
ഹരിഹര്‍* നഗറിലെ ചാങ്ങാതിക്കൂട്ടം വീണ്ടുമെത്തുന്നു
http://gallery.bizhat.com/data/3719/...se-inn-058.JPG
മലയാളിയെ പൊട്ടിച്ചിരിപ്പിയ്ക്കാന്* ഹരിഹര്‍* നഗറിലെ ചാങ്ങാതിക്കൂട്ടം വീണ്ടുമെത്തുന്നു. ഹരിഹര്‍* നഗറിന്റെ നാലാംഭാഗം ചിത്രീകരിയ്ക്കാനുള്ള ഒരുക്കങ്ങള്‍* സംവിധായകന്* ലാല്‍* ആരംഭിച്ചുവെന്ന റിപ്പോര്*ട്ടുകളാണ് ഇപ്പോള്‍* പുറത്തുവരുന്നത്.
1990ലാണ് തിയറ്ററുകളില്‍* പൊട്ടിച്ചിരിയുടെ വെടിക്കെട്ട് തീര്*ത്ത ഇന്‍*ഹരിഹര്‍* നഗര്‍* പുറത്തിറങ്ങിയത്. വായ്*നോക്കി നടന്നിരുന്ന നാല്*വര്*സംഘത്തിന്റെ അബദ്ധങ്ങളായിരുന്നു സിദ്ദിഖ് ലാലുമാര്‍* അന്ന് സിനിമയാക്കിയത്.
സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം ലാല്‍* ടു ഹരിഹര്‍* നഗര്‍*, ഗോസ്റ്റ് ഹൗസ് ഇന്‍* എന്നീ ചിത്രങ്ങളും പുറത്തിറക്കി. ഈ സിനിമകളെല്ലാം ബോക്*സ് ഓഫീസില്‍* വിജയക്കുതിപ്പ് നടത്തിയതോടെയാണ് നാലാംഭാഗവുമായി രംഗത്തെത്താന്‍* ലാല്‍* തയാറായത്.
അടുത്ത വര്*ഷമാദ്യം ഹരിഹര്‍* നഗര്‍* 4ന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് സംവിധായകന്* പ്ലാന്‍* ചെയ്തിരിയ്ക്കുന്നത്. മഹാദേവന്*, ഗോവിന്ദന്* കുട്ടി, അപ്പുക്കുട്ടന്*, തോമസ്സുകുട്ടി എന്നീ നാല്*വര്* സംഘത്തിന്റെ അബദ്ധഗാഥകള്* തന്നെയാവും നാലാംഭാഗത്തിന്റെയും പ്രമേയമെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ നായികയടക്കമുള്ളവരുടെ കാര്യങ്ങള്‍* ഇനിയും തീരുമാനമായിട്ടില്ല.