-
നവരാത്രി മഹോത്സവം
http://gallery.bizhat.com/data/3027/...ATHI_DEVI1.jpg
സകലലോകത്തിനും അമ്മയായ ആദിപരാശക്തിയെ ആരാധിക്കുന്ന ദിനങ്ങളാണ് നവരാത്രിയായി നാം ആഘോഷിക്കുന്നത്...കന്നിമാസത്തിലെ ശുക്ലപക്ഷപ്രഥമ മുതല്‍* ഒന്*പത ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്...നവരാത്രി വ്രതം അനുഷ്ടിച്ചാല്‍* സര്*വ്വ വിഘ്നങ്ങളും മാറി ഐശ്വര്യം സുനിശ്ചിതം..
ധര്*മ്മ സംരക്ഷണത്തിന്*റെയും വിജയത്തിന്*റെയും സന്ദേശമാണ് നവരാത്രി നല്*കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍* ദേവീ ഭാഗവതത്തിലും മാര്‍*ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്*, ചണ്ഡാസുരന്*, രക്തബീജന്*, ശുഭനിശുംഭന്മാര്*, ധൂമ്രലോചനന്*, മുണ്ഡാസുരന്* എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍* നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍* ആശ്രയിക്കുന്നവര്‍*ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു...ഈ ദിവസങ്ങളില്‍* ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍* ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്പണ്ട് മുതല്‍* തന്നെ നമ്മുടെ ഭാരത്തില്‍* സ്ത്രീകളെ ബഹുമാനിച്ചിരുന്നു എന്നതിന്റെ ഒരു ഉത്തമ തെളിവ് കൂടിയാണ് ഈ ആഘോഷം ........
സരസ്വതിനമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്*ഭവതു മേ സദാ
.......................................
യാകുന്ദേതു തുഷാരഹാരധവളാ
യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍*
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ
...........................................
സര്*വ്വ മംഗള മംഗല്യേ
ശിവേ സര്*വാര്*ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ "
.........................................
നമസ്തേസ്തു മഹാമായേ! ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ! മഹാലക്ഷ്മി നമോസ്തുതേ
More stills
Keywords:Navarathri greetings,saraswathi devi images,navarathri pooja,navarathri mahotsav