നടി ശ്വേതാ മോനോന്റെ മകൾ സാബി ഗിന്നസ് ബു
	
	
		http://gallery.bizhat.com/data/1529/shwethamenon.jpg
നടി  ശ്വേതാ മോനോന്റെ മകൾ സബായ്ന എന്ന സാബി ഗിന്നസിൽ ബുക്കിലേക്ക്.  കാമറയ്ക്കു മുന്നിൽ പിറന്നു വീണതിലൂടെ ലോക ശ്രദ്ധ നേടിയ സാബിയെ  കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കാർ*ഡ് അധികൃതർ  സബായ്നയുടെ അച്ഛൻ ശ്രീവത്സൻ മേനോനെ ബന്ധപ്പെട്ടു.
വിദേശ ഭാഷാ  ചിത്രങ്ങളിൽ കുഞ്ഞിന് ജന്മം നൽകുന്ന രംഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആ  കുഞ്ഞ് അതേ ചിത്രത്തിൽ തുടർന്നും അഭിനയിക്കുന്നത് ആദ്യമായിട്ടാണ്.  എന്തായാലും വിവരങ്ങൾ കൈമാറാനുളള തയ്യാറെടുപ്പിലാണ് ശ്രീവത്സൻ മേനോനും  ശ്വേതയും.
സെപ്തംബർ 27നാണ് മുംബയിലെ നനാവതി ആശുപത്രിയിൽ ശ്വേത  പെൺകുഞ്ഞിന് ജന്മം നൽകിയത്. മുൻ തീരുമാന പ്രകാരം ആ നിമിഷങ്ങൾ ബ്ളസി  സംവിധാനം ചെയ്യുന്ന ' കളിമണ്ണിനു' വേണ്ടി ചിത്രീകരിക്കുകയും ചെയ്തു.  ഫെബ്രുവരിയിൽ ചിത്രീകരണം വീണ്ടും തുടങ്ങും അപ്പോൾ ശ്വേതയ്ക്കൊപ്പം  കഥാപാത്രമായി കുഞ്ഞു സാബിയും ഉണ്ടായിരിക്കും.
വിജയദശമി ദിവസമാണ്  കുഞ്ഞിന് സബായ്ന എന്നു പേരിട്ടത്. സംസ്ഥാന ചലച്ചിത്ര അവാർഡ് വാങ്ങാൻ 40  ദിവസം പ്രായമുള്ള മകളേയും കൂട്ടിയാണ് ശ്വേത എത്തിയത്.
സാബിക്ക് ഉറങ്ങാൻ മഹാകവിയുടെ താരാട്ട്
ഞായറാഴ് ച വൈകിട്ടാണ് ശ്വേതയും കുടുംബവും എത്തിയത്. ആദ്യം പോയത് പ്രൊഫ ഒ.എൻ.വി  കുറുപ്പിന്റെ വീട്ടിലേക്ക്. അതിന് കാരണമുണ്ട്. സാബിക്കായി താരാട്ടു  പാട്ടെഴുതിയത് ഒ.എൻ.വിയാണ്. അതും കുഞ്ഞു പിറക്കും മുന്പ്! കളിമണ്ണ് എന്ന  ചിത്രത്തിൽ ശ്വേതയ്ക്കു കുഞ്ഞു പിറന്ന ശേഷം ചിത്രീകരിക്കുന്ന സീനിലാണ്  താരാട്ടുപാട്ട് വരുന്നത്. അതിനായി ഒ.എൻ.വി എഴുതിയ ഗാനം എം.ജയചന്ദ്രൻ  ഈണമിട്ടു.
ഒ.എൻ.വിയുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം തന്നെ ആ താരാട്ട്  പാടി " മലരൊളിയേ മന്ദാര മലരേ.." കുഞ്ഞ് സാബി ഹാപ്പി! ഇപ്പോൾ മകളെ  ഉറക്കാനും ആ പാട്ടാണ് ശ്വേത മൂളുന്നത്. സിനിമയ്ക്കു വേണ്ടി മൃദുല  വാര്യരാണ് ഗാനം ആലപിച്ചത്.
Shwethamenon
Keywords: shwethamenon latest news, shwethamenon daughter, shwethamenon daughter guinness book