ഭർത്താവ് സിനിമാരംഗത്ത് നിന്നാവില്ല
http://gallery.bizhat.com/data/671/m...in-actress.jpg
സിനിമാരംഗത്ത് ആരുമായും പ്രണയമില്ലെന്നും വിവാഹം കഴിക്കുന്നെങ്കിൽ അത് സിനിമയ്ക്ക് പുറത്തു നിന്നുള്ള ഒരാളെ ആയിരിക്കുമെന്നും ബോളിവുഡ് നടിയായ മലയാളി അസിൻ തോട്ടുങ്കൽ പറഞ്ഞു.
ജീവിതത്തിന്റെ മുഴുവൻ ഭാഗവും സിനിമയിൽ ചെലവഴിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. സിനിമയിൽ നിൽക്കുന്നിടത്തോളം കാലം സിനിമയിലുണ്ടാകും. എന്നാൽ ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗത്തെ സിനിമയുമായി കൂട്ടിക്കുഴയ്ക്കില്ലെന്നും അസിൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെ സംസ്കാരത്തിലേക്ക് എത്തിപ്പെടുകയും അവിടെ പിടിച്ചു നിൽക്കുകയും ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ശ്രീദേവിയ്ക്ക് ശേഷം പല നടിമാർക്കും കഴിയാതെ പോയ കാര്യമാണത്. എന്നാൽ ബോളിവുഡിൽ തനിക്ക് വിജയിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും ഈ യുവ സുന്ദരി ചൂണ്ടിക്കാട്ടി.
തെന്നിന്ത്യൻ സിനിമാ രംഗം നടിമാരെ ഒരു പ്രത്യേക തരത്തിലാണ് കാണാൻ ആഗ്രഹിക്കുന്നത്. അതേസമയം ബോളിവുഡിൽ നടിമാർ കൂടുതൽ ബോൾഡാകേണ്ടി വരും. അത് ഒരു പോസിറ്റീവ് അടയാളമായാണ് ഹിന്ദി സിനിമാലോകം കാണുന്നത്. രണ്ട് സംസ്കാരങ്ങളെയും ഒരുപോലെ മനസിലാക്കാൻ കഴിയുന്നതിനാലാണ് തെന്നിന്ത്യയും ബോളിവുഡും ഒരു പോലെ കൊണ്ടുപോകാൻ എനിക്ക് സാധിക്കുന്നത്- അസിൻ പറഞ്ഞു.
തന്നെക്കാൾ മുതിർന്നവരായ നടന്മാരൊപ്പമാണ് അഭിനയിച്ചതെങ്കിലും തന്റെ പ്രായത്തിലുള്ള യുവനടന്മാർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അസിൻ വെളിപ്പെടുത്തി.

Asin
Keywords: asin latest news, asin marriage, asin gossip, asin image gallery, asin new stills