ജി കെ വീണ്ടും, ‘ന്യൂഡെല്*ഹി’ക്ക് രണ്ടാം ഭാഗ
	
	
		ജി കെ വീണ്ടും, ‘ന്യൂഡെല്*ഹി’ക്ക് രണ്ടാം ഭാഗം!
http://gallery.bizhat.com/data/698/Mammootty14.jpg
ഇര്*വിങ് വാലസിന്*റെ  ‘ഓള്*മൈറ്റി’ എന്ന നോവലും മലയാളത്തിന്*റെ മെഗാസ്റ്റാര്‍* മമ്മൂട്ടിയും  തമ്മില്‍* വലിയ ബന്ധമുണ്ട്. 1987ല്‍* തുടര്‍*ച്ചയായി സിനിമകള്‍* പരാജയപ്പെട്ട്  നില്*ക്കുമ്പോഴാണ് ഓള്*മൈറ്റി രക്ഷകനായി മമ്മൂട്ടിക്ക് മുന്നില്‍*  അവതരിച്ചത്!
അതേ,  ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്ത് ‘ഓള്*മൈറ്റി’യില്‍* നിന്ന്  പ്രചോദനമുള്*ക്കൊണ്ടാണ് ‘ന്യൂഡെല്*ഹി’ എന്ന തിരക്കഥ രചിക്കുന്നത്.  പരാജയത്തിന്*റെ വേദനകളെല്ലാം തൂത്തെറിയാന്‍* മമ്മൂട്ടിയെ സാഹയിച്ചത് ഈ  സിനിമയായിരുന്നു. ജോഷി എന്ന സംവിധായകന്*റെ ഏറ്റവും മികച്ച സിനിമ എന്ന്  ഇന്നും വാഴ്ത്തപ്പെടുന്നു ന്യൂഡെല്*ഹി.
പത്രപ്രവര്*ത്തകനും  കാര്‍*ട്ടൂണിസ്റ്റുമായ ജി കൃഷ്ണമൂര്*ത്തി എന്നെ ജി കെയുടെ  പ്രതികാരത്തിന്*റെ കഥയാണ് ന്യൂഡെല്*ഹി. തന്*റെ ശത്രുക്കളെ ‘ന്യൂഡെല്*ഹി  ഡയറി’ എന്ന പത്രത്തിന്*റെ മറവില്‍* ജി കെ കൊലപ്പെടുത്തുന്നു. ജി കെ പൊലീസിന്  കീഴടങ്ങുന്നിടത്താണ് ന്യൂഡെല്*ഹി അവസാനിക്കുന്നത്.
1987ലേതിന്  സമാനമായ ഒരവസ്ഥയിലൂടെയാണ് മമ്മൂട്ടി ഇപ്പോള്‍* കടന്നുപോകുന്നത്. ഒരുപക്ഷേ  അതിലും ദയനീയം. പത്ത് സിനിമകളുടെ തുടര്‍* പരാജയങ്ങളാണ് മമ്മൂട്ടിയുടെ  താരപദവിക്ക് ഭീഷണിയുയര്*ത്തുന്നത്. ന്യൂഡെല്*ഹി പോലെ ഒരു പടത്തിന്*റെ വന്‍*  വിജയത്തിലൂടെ മാത്രമേ മമ്മൂട്ടിക്ക് തിരിച്ചുവരാനാകൂ എന്ന് ഏവരും  പ്രവചിക്കുമ്പോള്‍* പുതിയ വാര്*ത്ത വരുന്നു.
ന്യൂഡെല്*ഹിക്ക്  രണ്ടാം ഭാഗം. ജോഷിയോ ഡെന്നീസ് ജോസഫോ അല്ല പിന്നില്‍*. ആ ചിത്രത്തിന്*റെ  ക്യാമറാമാനായിരുന്ന ജയാനന്‍* വിന്*സെന്‍*റാണ് ‘ന്യൂഡെല്*ഹി 2’ തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്നത്. ജയില്‍**വാസത്തിന് ശേഷം ജി കെയുടെ ജീവിതം എങ്ങനെയാണ്  എന്നാണ് പുതിയ സിനിമ അനാവരണം ചെയ്യുന്നത്. 
ഈ  സിനിമയില്‍* മമ്മൂട്ടി അഭിനയിക്കുമോ എന്ന കാര്യത്തില്‍* അഭ്യൂഹങ്ങള്‍*  തുടരുകയാണ്. എന്നാല്‍* ജി കെയുടെ റോളില്‍* മറ്റൊരു താരം വരുന്നതിനേക്കുറിച്ച്  മലയാളികള്‍*ക്ക് ചിന്തിക്കാനേ കഴിയില്ല എന്നതാണ് സത്യം.