സിനിമയിലെത്തിച്ചത് യാഷ് ജി - ഐശ്വര്യ റായ്
http://gallery.bizhat.com/data/507/m...-photos-19.jpg
സിനിമയിലെത്താൻ പ്രധാന കാരണം അന്തരിച്ചബോളിവുഡ് സംവിധായകൻ യാഷ് ചോപ്രയാണെന്ന് മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് പറഞ്ഞു. യാഷ്ജി എനിക്ക് വളരെ പ്രിയപ്പെട്ട ആളാണ്. ഞാൻ സിനിമയിലെത്താനുള്ള ഒരു കാരണം അദ്ദേഹമാണ്. സിനിമയിലേയ്ക്ക് വരുന്നതിനു രണ്ട് വർഷം മുൻപ് യാഷ്ജി എന്നോട് സിനിമയെ പറ്റി വിശദമായി സംസാരിച്ചിരുന്നു- ഐശ്വര്യ പറഞ്ഞു.
യാഷ് ചോപ്രയുടെ മൊഹബത്തേൻ, ധൂം 2 എന്നീ സിനിമകളി*ൽ അഭിനയിച്ച ഐശ്വര്യ യാഷ് ചോപ്രയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും, അഭിഷേകിനെ കല്യാണം കഴിച്ച് ബച്ചൻ കുടുംബത്തിലേയ്ക്ക് എത്തിയപ്പോൾ യാഷ് ജിയും തന്നെ മരുമകളായിട്ടാണ്കണ്ടിരുന്നതെന്ന് ആഷ് പറഞ്ഞു.
Aishwarya Rai
Keywords: Aishwarya Rai, Aishwarya Rai latest news, Aishwarya Rai gallery, Aishwarya Rai images, Aishwarya Rai and yash chopra,