-
കസബിനെ തൂക്കിലേറ്റി
മുംബയ്: 2008ലെ മുംബയ് ഭീകരാക്രമണ കേസിൽ ഇന്ത്യയിൽ പിടിയിലായ ഏക ലഷ്കറെ തയ്ബ പാക് ഭീകരൻ അജ്മൽ കസബിനെ തൂക്കിക്കൊന്നു. മുംബയിലെ ഏർവാഡ ജയിലിൽ ഇന്ന് രാവിലെ 7.30ന് അതീവ രഹസ്യമായായിരുന്നു ശിക്ഷ നടപ്പാക്കിയത്. മുംബയ് ഭീകരാക്രമണത്തിന്റെ നാലാം വാർഷികത്തിന് ആറു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കസബിന്റെ ശിക്ഷ നടപ്പാക്കിയത്.
വധശിക്ഷ സുപ്രീംകോടതി കസബിന്റെ ദയാഹർജി രാഷ്ട്രപതി പ്രണബ് മുഖർജി ഈ മാസം എട്ടിന് തള്ളിയിരുന്നു.
കസബിനെ ആർതർ ജയിലിലാണ് പാർപ്പിച്ചിരുന്നതെങ്കിലും ശിക്ഷ നടപ്പാക്കുന്നതിന് വേണ്ടി ഏർവാഡ ജയിലിലേക്ക് മാറ്റുകയായിരുന്നു, ശിക്ഷ നടപ്പാക്കിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയും മഹാരാഷ്ട്ര സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. കസബിന്റെ മൃതദേഹം പാകിസ്ഥാന് കൈമാറുമോയെന്ന ചോദ്യത്തിന് പാകിസ്ഥാൻ ആവശ്യപ്പെട്ടാൽ തീർച്ചായായും വിട്ടുനൽകുമെന്ന് ഷിൻഡെ മറുപടി നൽകി.
2008 നവംബർ 26മുതൽ രണ്ടരദിവസം നീണ്ടുനിന്ന ആക്രമണത്തിൽ 18 വിദേശികളടക്കം 166 പേരാണ് മരിച്ചത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയില്‍*വേ സ്*റ്റേഷനായ സി.എസ്*.ടി, രാജ്യത്തെ മുന്‍*നിര ഹോട്ടലുകളായ താജ്*മഹല്‍*, ഒബ്*റോയി ട്രൈഡന്റ്*, ജൂത കേന്ദ്രമായ നരിമാന്* ഹൗസ്*, കാമാ ആശുപത്രി, വിദേശികളുടെ ഇഷ്ടസങ്കേതമായ കൊളാബയിലെ ലിയോപോള്‍*ഡ്* കഫേ തുടങ്ങിയ സ്*ഥലങ്ങളിലായിരുന്നു ആക്രമണം. കസബിനും കൂട്ടാളികൾക്കും സഹായം ചെയ്തു നൽകിയ ഇന്ത്യക്കാരായ ഫാഹിം അൻസാരി, സബാബുദ്ദീൻ അഹമ്മദ് എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് വിചാരണ കോടതി വിട്ടയച്ചിരുന്നു. കസബിനെതിരെ ചുമത്തിയ 86 കുറ്റങ്ങളിൽ 83ഉം കോടതി ശരിവച്ചിരുന്നു.
Keywords: Ajmal Kasab latest news, Ajmal Kasab dead