അജിത്തിന്രെ നായികയായി തമന്ന
	
	
		http://gallery.bizhat.com/data/3609/...amanna_8_2.jpg
അജിത്ത്  നായകനാകുന്ന അടുത്ത ചിത്രത്തിൽ നായികയാകുന്നത് തമന്ന. സിരുത്തൈ ശിവ  സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഈ നായിക പദവി തമന്നയെ  തേടിയെത്തിയിരിക്കുന്നത്. നായികയായി അനുഷ്കയെയായിരുന്നു ആദ്യം  തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റു സിനിമകളുടെ തിരക്കുകൾ കാരണം ഈ സിനിമ  ഏറ്റെടുക്കാൻ കഴിയാത്തതിനാൽ അജിത്തിന്രെ നായികയാകേണ്ട എന്ന  തീരുമാനത്തിലെത്തുകയായിരുന്നു അവർ. 
തുടർന്നാണ് തമന്നയെ തേടി അവസരം  വന്നത്. തമന്ന തന്നെയാണ് നായികയെന്ന് ചിത്രത്തിന്രെ സംവിധായകൻ ശിവ  അറിയിച്ചു. നിർമ്മാതാവ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിടുമെന്നും അദ്ദേഹം  പറഞ്ഞു.
ഇത് ഒരു പക്ഷെ തമന്നയ്ക്ക് കിട്ടുന്ന നല്ല ഒരു  അവസരമായിരിക്കാം. 2011ലാണ് തമന്ന തമിഴ് സിനിമയിൽ അവസാനമായി അഭിനയിച്ചത്,  കെ-ടൗൺ, വേങ്കൈ എന്നിവയായിരുന്നു. പക്ഷേ വിചാരിച്ചത്ര വിജയം രണ്ടു  ചിത്രങ്ങളിൽ നിന്നും ഉണ്ടായില്ല. പിന്നീട് തെലുങ്ക്, കന്നട സിനിമകളുടെ  തിരക്കുകളിലായിരുന്നു അവർ. ഒരു വ*ർഷത്തിനു ശേഷം നല്ലൊരു തിരിച്ചുവരവിനുള്ള  ഒരുക്കത്തിലാണ് ഈ തെന്നിന്ത്യൻ സുന്ദരി.
Tamanna
Keywords: tamanna, tamanna new news, tamanna latest news, tamanna latest  stills, tamanna and ajith, tamanna new film, tamanna ajith new film