- 
	
	
	
		
-മുന്തിരി വൈൻ--
	
	
		http://gallery.bizhat.com/data/3859/grape_wine.jpg
ചേരുവകൾ 
കറുത്ത മുന്തിരി- 2 കിലോ 
തിളപ്പിച്ചാറിയ വെള്ളം-12 കപ്പ് 
പഞ്ചസാര- 2 കിലോ 
ഗോതന്പ് ചതച്ചത്- 2 കപ്പ് 
യീസ്*റ്റ്- 2 ടീസ്*പൂൺ 
പഞ്ചസാര കരിച്ചത്- 2 കപ്പ് 
ഗ്രാന്പൂ, ഏലയ്*ക്കാ, കറുവാപ്പട്ട- 5 ഗ്രാം വീതം 
മുട്ടവെള്ള- 2 എണ്ണം(ആവശ്യമെങ്കിൽ മാത്രം) 
 
തയ്യാറാക്കുന്ന വിധം 
നന്നായി കഴുകി ഉണങ്ങിയ ഭരണിയിൽ മുന്തിരി, പഞ്ചസാര, ഗോതന്പ് ചതച്ചത്, യീസ്*റ്റ്, ഗ്രാന്പൂ, ഏലയ്*ക്കാ, കറുവാപ്പട്ട എന്നിവയിട്ട് വെള്ളമൊഴിച്ച് നന്നായി മുറുക്കി അടച്ച് മുകളിൽ ഭാരം വച്ച് സൂക്ഷിക്കുക. ദിവസവും മരത്തവി ഉപയോഗിച്ച് ഇളക്കണം. 21-ാം ദിവസം ഇത് നന്നായി പിഴിഞ്ഞ് അരിച്ചെടുക്കുക. പഞ്ചസാര കരിച്ചത് ചേർത്തിളക്കി വീണ്ടും 20 ദിവസം അടച്ച് സൂക്ഷിക്കുക. 21-ാം ദിവസം വീണ്ടും അരിച്ച് കുപ്പിയിലേക്ക് പകരാം. കറുത്ത കുപ്പിയിൽ സൂക്ഷിക്കുന്നതാണ് അഭികാമ്യം. ആവശ്യമെങ്കിൽ മാത്രം മുട്ട വെള്ള ചേർക്കാം. വൈനിന്റെ വീര്യം കൂട്ടാനാണിത്. മറ്റ് ചേരുവകൾക്കൊപ്പം മുട്ടവെള്ള നന്നായി പതപ്പിച്ച് ചേർത്താൽ മതിയാകും. 
 
--പാളയംകോടൻ പഴം വൈൻ-- 
 
ചേരുവകൾ 
 
പാളയംകോടൻ പഴം- 1 കിലോ 
പഞ്ചസാര- അരക്കിലോ 
സിട്രിക് ആസിഡ്- അര ടീസ്*പൂൺ 
യീ*സ്*റ്റ്- അര ടീസ്*പൂൺ 
വെള്ളം- 2 കപ്പ് 
 
തയ്യാറാക്കുന്ന വിധം 
പഴം കനം കുറച്ച് വട്ടത്തിലരിഞ്ഞ് ഒരു ഭരണിയിലാക്കുക. ഇതിലേക്ക് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കാം. പഞ്ചസാരയും, യീസ്*റ്റും, സിട്രിക് ആസിഡും ചേർക്കുക. ഭരണി നന്നായി അടച്ച് സൂക്ഷിക്കുക. എല്ലാ ദിവസവും മരത്തവികൊണ്ട് ഇളക്കണം. 11-ാം ദിവസം വൈൻ അരിച്ച് കുപ്പിയിലേക്ക് മാറ്റാം. 
 
--പൈനാപ്പിൾ ഓറഞ്ച് വൈൻ-- 
 
ചേരുവകൾ 
പൈനാപ്പിൾ അരിഞ്ഞത്- 6 കപ്പ് 
ഓറഞ്ച് അല്ലികൾ- 4 കപ്പ് 
പഞ്ചസാര- 6 കപ്പ് 
വെള്ളം- 4 കുപ്പി 
ചുക്കുപൊടി- 2 ടീസ്*പൂൺ 
ഗ്രാന്പൂ- 6 എണ്ണം 
കറുവാപ്പട്ട- 2 കഷ്*ണം 
യീസ്*റ്റ്- 2 ടീസ്*പൂൺ 
 
തയ്യാറാക്കുന്ന വിധം 
കൈതച്ചക്ക, ഓറഞ്ചല്ലി, വെള്ളം, പ**ഞ്ചസാര എന്നിവ ഒരു പാത്രത്തിലാക്കി തിളപ്പിച്ച് വാങ്ങുക. തണുത്ത ശേഷം ചുക്ക്പൊടി, ഗ്രാന്പൂ, കറുവാപ്പട്ട, യീസ്*റ്റ് എന്നിവ ചേർക്കുക. ഇത് ഒരു ഭരണിയിലാക്കി അടച്ച് മൂടിക്കെട്ടി 20 ദിവസം വയ്*ക്കുക. ദിവസവും തടിത്തവി കൊണ്ടിളക്കുക. 21-ാം ദിവസം ഇത് നന്നായി പിഴിഞ്ഞ് അരിച്ചെടുക്കുക. വൈൻ നാല് ദിവസം കൂടി ഭരണിയിൽ അടച്ചുവയ്*ക്കാം. പിന്നീട് കുപ്പിയിലേക്ക് പകർന്ന് സൂക്ഷിക്കുക. 
 --നെല്ലിക്കാ വൈൻ-- 
 
ചേരുവകൾ 
നെല്ലിക്കാ- 2 കിലോ 
ശർക്കര- ഒരു കിലോ 
തിളപ്പിച്ചാറിയ വെള്ളം- ഒരു കുപ്പി 
 
തയ്യാറാക്കുന്ന വിധം 
 
കഴുകി തുടച്ചുവച്ച നെല്ലിക്കയും ശർക്കര ചീകിയതും വെള്ളവും ഒരു ഭരണിയിലാക്കി അടച്ച് 20 ദിവസം വയ്*ക്കുക. 21-ാം ദിവസം അരിച്ചെടുക്കാം. ഇത് കുപ്പിയിലേക്ക് പകർന്ന് സൂക്ഷിക്കാം. 
More stills
Keywords:wine ,juice,cool drinks,sugar,gooseberry,pineapplewine recipe,orange wine recipe,grapes wine recipe,malayalam wine recipe