-
പുതുവൽസരാശംസകൾ….
http://gallery.bizhat.com/data/4840/...reetings11.jpg
സ്വരമുണരും മനസ്സുകളിൽ
ഇതൾ വിരിയും നാദലയം
ഏതൊരാജന്മ ബന്ധമായ്
പൂത്തുനില്ക്കുമീ സൗഹൃദം
ഏതപൂർവ്വ സൌഭാഗ്യമായ്
നമ്മളൊന്നുചേർന്നീവിധം
ഈ വേദിയിൽ കൂട്ടായ്*വരും
ഈണങ്ങളായി നേരാം
പുതുവൽസരാശംസകൾ….
പുതുവൽസരാശംസകൾ….
ലോകമെങ്ങുമീകൈവിരൽ
തുമ്പിലേക്കൂടിനുള്ളിലായ്
കോടിവർണ്ണങ്ങൾ കൺകൾ തൻ
മുന്നിൽനീർത്ത കണ്ണാടിയിൽ
തേടുന്നൊരീ നവ വേദിയിൽ, പ്രിയ
മോടിന്നു നാം കൂട്ടായിടാം
പുതുവൽസരാശംസകൾ….
പുതുവൽസരാശംസകൾ….
കാണുമെന്നെങ്കിലും യുഗം
കാത്തിരുന്നിടാമെങ്കിലും
കാത്തുവച്ചിടാമാദിനം
കണ്ണടഞ്ഞുപോകാതെ നാം
ഈ യാത്രയിൽ, ഈ വേളയിൽ, നാ-
മൊത്തുചേർന്നുപാടാം
പുതുവൽസരാശംസകൾ….
പുതുവൽസരാശംസകൾ….
More stills
Keywords:Happy new year greetings,new year wishes
-
http://gallery.bizhat.com/data/4840/27263.gif
കാലത്തിന്*റെ അരങ്ങില്‍* അങ്ങിനെ
ഒരു വര്*ഷത്തിനു കൂടി യവനിക വിഴുങ്ങുകയായ്...
തീരം തേടിയുളള യാത്രകളില്‍*,
പിന്നിട്ട വഴികളില്‍*, കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങള്‍*...
എക്കാലവും ഓര്*ത്തിരിക്കുവാന്‍* ചില സൌഹ്ര്ദങ്ങള്*....
അളവറ്റ ആഹ്ലാദത്തിന്*റെ മറക്കാനാവാത്ത ദിനങ്ങള്‍*...
നിനച്ചിരിക്കാതെ നേരിടേണ്ടിവന്ന ദുരിതങ്ങളുടെ
ശ്വാസം മുട്ടിക്കുന്ന നിസ്സഹായ നിമിശങ്ങള്‍*...
ഓര്*ക്കാതെ കൈവന്ന സൌഭാഗ്യങ്ങള്‍*...
വിരല്‍*തുമ്പില്‍* വെച്ച് വീണുടഞ്ഞ സ്വപ്നങ്ങള്‍*...
എന്നും തണലായ് നിന്ന സുഹ്ര്ത്തുക്കള്*...
ഇരുളടഞ്ഞ വീഥികളില്‍* ഇന്നും പ്രത്യാശയുടെ തിരിനാളമായ്
കത്തിനില്*ക്കുന്ന ദൈവ സാനിദ്ധ്യം...
കാലം പിന്നെയും മുന്നോട്ട്...
ഒരു പുതുവര്*ഷം കൂടി നമ്മെ കാത്തിരിക്കുന്നു...
ഒട്ടേറെ വഴിത്തിരിവുകള്‍* നമുക്കായ് ചേര്*ത്തു വെച്ചു കൊണ്ട്....
പുതുവല്‍*സരാശംസകള്*....
-
കൊഴിഞ്ഞുവീണ വര്*ഷത്തെ സാക്ഷിയായ്*
പൊഴിഞ്ഞുവീണ നിരവധി ഇഷ്ടങ്ങള്‍*
അടര്*ന്നുപോകുന്ന വര്*ഷത്തില്* നേടിയ
വിടര്*ന്നുനില്*ക്കുന്ന മോഹന നേട്ടങ്ങള്‍*
എല്ലാം മനസ്സിന്റെ കോലായില്‍* ഭദ്രമായ്*
നെല്ലും പതിരും പോലായി ചേരവേ...
പുതിയവര്‍*ഷത്തിന്* വിസ്മയ സ്വപ്നങ്ങള്‍*
പതിയെ ഹര്*ഷമായ്* നിറഞ്ഞു തുളുമ്പട്ടെ..
നന്മ നിറഞ്ഞൊരു ജീവിത സൗന്ദര്യം
വെണ്മ പടര്*ത്തട്ടെ പുതുവര്*ഷദിനങ്ങളില്‍*