-
ഭാവന ഊമയാകുന്നു
http://gallery.bizhat.com/data/579/m...havana_2_3.jpg
നവാഗതനായ രാജേഷ് ബി.മേനോൻ സംവിധാനം ചെയ്യുന്ന യെല്ലോ എന്ന ചിത്രത്തിൽ ഭാവന സംസാരിക്കാനും കേഴ്*വി ശക്തിയും ഇല്ലാത്ത പെൺകുട്ടിയായി എത്തുന്നു. എമി എന്ന കഥാപാത്രത്തെയാണ് ഭവന അവതരിപ്പിക്കുക. ഭാവനയ്ക്കൊപ്പം മുംബയിൽ നിന്ന് കൊച്ചിയിലേക്ക് അവസാന യാത്ര നടത്തുന്ന ഒരു ലോറിയും ചിത്രത്തിന്റെ പ്രധാനഭാഗമാണ്.
ബിജു ബെർണാർഡ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകുന്നതും അതേസമയം സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്ന ഒരു ചിത്രമാണ് ഇതെന്ന് ബിജു പറയുന്നു.
എമിയുടെ അച്ഛൻ ഏലിയാസ് ഒരു പുസ്തകപ്പുഴുവാണ്. അതിനാൽ തന്നെ മകൾക്ക് അന്തരിച്ച എഴുത്തുകാരി കമലാ സുരയ്യയുടെ പേര് നൽകുകയാണ്. മകളെ കുറിച്ച് ഏറെ ആകുലപ്പെടുന്ന ഏലിയാസിനെ ആശങ്കകൾ മറികടക്കാൻ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ സഹായിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ മൂന്ന് ഗാനങ്ങളുണ്ടാകും.
Bhavana
Keywords: bhavana, bhavana gallery, bhavana images, bhavana photos, bhavana stills, bhavana new film,