കടുത്ത വെല്ലുവിളി അതിജീവിച്ചു മോഹന്‍*ലാല&
	
	
		http://gallery.bizhat.com/data/746/m...aby-Run-62.jpg
ഇരുപതിനായിരത്തോളം പേര്* പങ്കെടുത്ത ഇന്റര്‍*നെറ്റ് ചരിത്രത്തില്‍* ആദ്യമായി  നടത്തപ്പെട്ട ഓണ്‍*ലൈന്‍* ഫിലിം വോട്ടെടുപ്പ്* മത്സരത്തിന്റെ ഫല പ്രഖ്യാപനം  ഇവിടെ നടത്തുന്നു. ബൂലോകം ഇന്റര്‍*നെറ്റ് ഫിലിം അവാര്*ഡ്സ് 2012 അഥവാ BIFA  2012 എന്ന പേരിലായിരുന്നു ബൂലോകം അതിന്റെ വായനക്കാര്‍*ക്കും ഫേസ് ബുക്ക്*  ഉപയോക്താക്കള്‍*ക്കും ഇടയില്‍* ഏറ്റവും നല്ല നടനെയും ചിത്രത്തെയും  സംവിധായകനെയും കണ്ടെത്തുവാനുള്ള വോട്ടെടുപ്പ്* നടത്തിയത്.
മലയാള സിനിമാ ചരിത്രത്തില്‍* ആദ്യമായി ഇന്റര്‍*നെറ്റ്* വോട്ടെടുപ്പിലൂടെ  നടന്ന ഫിലിം അവാര്*ഡ് തെരഞ്ഞെടുപ്പില്‍* യുവ താരങ്ങളായ ഫഹദ് ഫാസിലിന്റെയും,  ദുല്‍*ഖര്* സാല്*മാന്റെയും കടുത്ത വെല്ലുവിളി അതിജീവിച്ചു മോഹന്‍*ലാല്‍* തല  നാരിഴക്ക്* കിരീടമണിഞ്ഞു. മലയാള സിനിമയുടെ ഭാവിയിലേക്കുള്ള സൂചന എന്നപോലെ  വോട്ടെടുപ്പിന്റെ ആദ്യ നാളുകളില്‍* ലീഡ് പുലര്*ത്തിയ ലാലേട്ടനെ അട്ടിമറിച്ചു  യുവതാരങ്ങള്‍* മുന്നേറുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍* കണ്ടത്.  അപകടം മണത്തറിഞ്ഞ മോഹന്‍*ലാല്‍* ഫാന്‍*സ്* ലോകമാസകലം വോട്ടിങ്ങിന്റെ അവസാന  മണിക്കൂറുകളില്‍* ഉണര്*ന്നിരുന്നു നടത്തിയ കനത്ത പോളിങ്ങാണ് ലാലേട്ടനെ തല  നാരിഴക്ക്* രക്ഷപ്പെടുത്തിയത്. 25.17% വോട്ടോടെ മോഹന്‍*ലാല്‍* ഒന്നാം  സ്ഥാനവും 24.35% വോട്ടോടെ ഫഹദ് ഫാസില്‍* രണ്ടാം സ്ഥാനവും, 22.97% വോട്ടോടെ  ദുല്‍*ഖര്* സാല്*മാന്‍* മൂന്നാം സ്ഥാനവും നേടി.
നല്ല സംവിധായകനായുള്ള മത്സരത്തില്‍* അവസാന നിമിഷത്തെ  കൂട്ടപ്പൊരിച്ചിലില്‍* മുന്നിട്ടു നിന്നിരുന്ന ആഷിക് അബുവിനെ തലനാരിഴക്ക്  പിന്തള്ളി രഞ്ജിത്ത് ഒന്നാം സ്ഥാനത്തെത്തി. രഞ്ജിത്ത് 21.62% വോട്ട്  നേടിയപ്പോള്‍* തൊട്ടു പിറകെയുള്ള ആഷിക്ക് അബു 20.3% വോട്ട് നേടിയാണ് ന്യൂ  ജനറേഷന്റെ പ്രതീക്ഷ വാനോളം ഉയര്*ത്തിയത്. ലാല്‍* ജോസും അന്*വര്* റഷീദും  വിനീത് ശ്രീനിവാസനും നല്ല നിലവാരം പുലര്*ത്തി എന്നത് ശ്രദ്ധേയമാണ്.
 ഏറ്റവും നല്ല ചിത്രം കണ്ടു പിടിക്കുവാനുള്ള മല്*സരത്തില്* 19.96% വോട്ട്  നേടി ഒന്നാം സ്ഥാനത്ത് എത്തിയ സ്പിരിറ്റിന് 18.84% വോട്ട് നേടി രണ്ടാം  സ്ഥാനത്ത് എത്തിയ തട്ടത്തിന്* മറയത്തും 15.86% വോട്ട് നേടിയ ഉസ്താദ്*  ഹോട്ടലും കനത്ത വെല്ലുവിളിയാണ് ഉയര്*ത്തിയത്. ന്യൂ ജനറേഷന്* സിനിമകള്‍*ക്കും  കാലിക പ്രസക്തമായ സിനിമകള്‍*ക്കും ജനങ്ങള്‍* നല്ല സ്വീകരണം നല്*കും എന്നതിന്  തെളിവായി ഈ വോട്ടെടുപ്പ്.
Mohanlal
Keywords: mohanlal internet superstar, internet superstar mohanlal, new generation film, malayalam film industry