-
നാണക്കാരിയായി റിമ
http://gallery.bizhat.com/data/3386/Rima_Kallingal3.jpg
വ്യത്യസ്തതയുടെ പിറകെയാണ് മലയാള പ്രേക്ഷകരുടെ മനം കവർന്ന 22 ഫീമെയിൽ കോട്ടയം എന്ന സിനിമയുടെ നായിക റിമ കല്ലിംങ്കൽ. ഒരേ കഥാപാത്രങ്ങളിൽ ചടഞ്ഞു കൂടാൻ താൻ താൽപര്യപ്പെടുന്നില്ല എന്ന് ഓരോ സിനിമകളിലൂടെയും തെളിയിക്കുകയായിരുന്നു ഈ സുന്ദരി. ഋതു, ഹാപ്പി ഹസ്ബന്ര്*സ് എന്നീ സിനിമയിലെ ബോൾഡ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു നീലത്താമര, ഇന്ത്യൻ റുപ്പീ എന്നീ ചിത്രങ്ങളിലെ റിമയുടെ കഥാപാത്രങ്ങൾ.
മലയാളത്തിന്രെ തിരക്കുള്ള സംവിധായകനായ വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മിലി എന്ന പുതിയ സിനിമയിൽ ഒരു നാണക്കാരിയായ പെൺകുട്ടിയായാണ് റിമ എത്തുന്നത്. ട്രാഫിക്, സീനിയേഴ്സ്, കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കിയ മഹേഷ് നാരായണനാണ് മിലിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
'ഉൾവലിഞ്ഞ സ്വഭാവക്കാരിയാണ് മിലി. തനിക്ക് എന്തൊക്കെയോ കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് കരുതുന്ന മിലിയുടെ കഥയാണ് സിനിമ പറയുന്നത്. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് ഇത്.'- റിമ പറഞ്ഞു.
വി.കെ.പി ഇപ്പോൾ സംവിധാനം ചെയ്യുന്ന നെത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞാൽ 'മിലി'യുടെ ജോലികൾ ഉടൻ തന്നെ തുടങ്ങും. നെത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലും റിമ അതിഥി താരമായി എത്തുന്നുണ്ട്.
ഈ അടുത്ത കാലത്ത് എന്ന കലാമൂല്യമുള്ള സിനിമ സംവിധാനം ചെയ്ത അരുൺ കുമാർ അരവിന്ദിന്രെ സിനിമയാണ് റിമയുടെ അടുത്ത പ്രോജക്ട്. അരുൺകുമാ**ർ അരവിന്ദും മുരളീ ഗോപിയും നിർമ്മാതാക്കളാകുന്ന ചിത്രം ഏപ്രിലിൽ ആരംഭിക്കും.
Rima Kallingal
Keywords: Rima Kallingal, Rima Kallingal gallery, Rima Kallingal images, Rima Kallingal new film, Rima Kallingal latest film