-
കാർത്തിക്ക് പെൺകുഞ്ഞ്
http://gallery.bizhat.com/data/4026/...ion_photos.jpg
തമിഴ് സൂപ്പർസ്റ്റാർ കാർത്തി ഇരട്ടത്തിളക്കത്തിലാണ്. അച്ഛനായതിന്രെ സന്തോഷവും പുതിയ സിനിമ അലക്സ് പാണ്ഡ്യൻ സൂപ്പർഹിറ്റ് ആയതുമാണ് ഈ തിളക്കങ്ങളുടെ കാരണം.
2011 ജൂലൈ 3നായിരുന്നു കാർത്തിയുടെ വിവാഹം. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ചതുപോലെ കോയന്പത്തൂർകാരിയായ രഞ്ജനി നാരായണസ്വാമിയാണ് കാർത്തിയുടെ ജീവിതസഖിയായത്. ജനുവരി 11 വൈകുന്നേരം 3.35 ന് രഞ്ജനി ഒരു പെൺകുഞ്ഞിനു ജന്മം നൽകി. സാധാരണ പ്രസവമായിരുന്നു. ഈ സന്തോഷത്തിന് മാറ്റ് കൂട്ടുന്നതായിരുന്നു കാർത്തിയുടെ സിനിമയുടെ വിജയവും. സൂരജ് സംവിധാനം ചെയ്ത ചിത്രമായ അലക്സ് പാണ്ഡ്യനിൽ അനുഷ്ക ഷെട്ടിയാണ് നായിക. ജനുവരി 11ന് തന്നെ റിലീസ് ചെയ്ത സിനിമ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
പെൺകുഞ്ഞ് ഐശ്വര്യം കൊണ്ടുവരും എന്ന വിശ്വാസമാണ് കാർത്തിയുടെ കുടുംബത്തിനുള്ളത്. അതുകൊണ്ട് തന്നെ കുടുംബം മുഴുവൻ ആഹ്ലാദത്തിലാണ്. അച്ഛൻ ശിവകുമാർ മൂന്നാമതും മുത്തച്ഛനായതിന്രെ സന്തോഷത്തിലാണ്. കാർത്തിയുടെ ചേട്ടനും സൂപ്പർസ്റ്റാറുമായ സൂര്യയ്ക്കും ജ്യോതികയ്ക്കും ഒരു മകനും മകളുമാണുള്ലത്. അവരും കാർത്തിയുടെ സന്തോഷത്തിൽ പങ്കുചേർന്നു.
Karthi
Keywords: karthi latest news, actor karthi's daughter, karthi stills, karthi images