പാതിയടഞ്ഞ നിന്റെ മിഴികള്‍*
	
	
		http://gallery.bizhat.com/data/528/movie_still_love.jpg
പാതിയടഞ്ഞ നിന്റെ മിഴികള്‍* 
എന്നോട് മന്ത്രിച്ചത് 
ഇന്നലെകളുടെ നഷ്ട സംഗീതത്തെ കുറിച്ചായിരുന്നു 
പൂവും,കാറ്റും ,നിലാവും ,കിനാവും 
ഏകാതാളമായപ്പോള്* 
നിശബ്ദതയുടെ ഇടയിലെപ്പോഴോ 
അറിയാതെ നിന്നെ ഞാനറിഞ്ഞു 
പറയാതെ പലതും പറഞ്ഞു 
ഒരേ സ്വപ്നം ഒരുമിച്ചു കണ്ടു 
നിശബ്ദ സംഗീതത്തില്‍* ഒരുമിച്ചലിഞ്ഞു 
ജീവിത യാത്രയില്‍* 
കാത്തു സുക്ഷിക്കുന്നു ഞാന്‍* 
നീ എന്നില്‍* നിറച്ച നിറങ്ങളും ,മോഹങ്ങളും 
പിന്നെ ബാക്കിയായ നമ്മുടെ സ്വപ്നങ്ങളും !
Keywords:pathiyadanja ninte mizhikal,songs,poems,kavithakal,malaylam kavithakal