റോമ ഹോട്ടൽ കാലിഫോർണിയ വിട്ടു
http://gallery.bizhat.com/data/1952/medium/Roma29.jpg
ചിത്രത്തിൽ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഥാപത്രം നെഗറ്റീവ് ടച്ചുള്ളതാണെന്ന കാരണത്താലാണ് റോമയുടെ പിന്മാറ്റം. അതേസമയം ഡേറ്റ് പ്രശ്നമാണ് റോമ പിന്മാറിയതിന് പിന്നിലെന്നാണ് സംവിധായകൻ അജി ജോൺ പറഞ്ഞു.
ചിത്രത്തിൽ അഭിനയിക്കുന്നതിന് ഇതുവരെ ഞാൻ കരാർ ഒപ്പിട്ടിരുന്നില്ല. റോളുമായി നിർമ്മാതാക്കൾ സമീപിച്ചപ്പോൾ അഭിനയിക്കാമെന്ന് ഏറ്റിരുന്നു. എന്നാൽ കഥാപാത്രത്തെ കുറിച്ച് അവ്യക്തമായ ഒരു രൂപമാണ് നിർമ്മാതാക്കൾ നൽകിയത്. ചിത്രീകരണത്തിനിടെ കഥയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് സ്വാഭാവികമാണ്. എന്നാൽ എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട കഥാപാത്രത്തെ നെഗറ്റീവ് ടച്ചുള്ളതാക്കി മാറ്റുകയായിരുന്നു- റോമ വിവരിച്ചു.
തന്നെപ്പോലൊരു നടി ഇത്തരമൊരു നെഗറ്റീവ് വേഷം ചെയ്യുന്നത് മലയാളി പ്രേക്ഷകർ അംഗീകരിക്കുമെന്ന് തോന്നിയില്ല. ഇതാണ് ചിത്രത്തിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്നും റോമ വെളിപ്പെടുത്തി.
അനൂപ് മേനോനും ജയസൂര്യയ്ക്കും ഒപ്പം അഭിനയിക്കാനുള്ള അവസരമാണ് റോമയ്ക്ക് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. ധ്വനി, അപർണ നായർ, മരിയ റോയ് എന്നിവരാണ് ഹോട്ടൽ കാലിഫോർണിയയിലെ മറ്റു സ്ത്രീ കഥാപാത്രങ്ങൾ.
Roma Gallery
Keywords: roma, roma images, roma photos, roma new film, roma film hotel kalifornia, film hotel kalifornia