ഷാരൂഖ്* ചിത്രം നയന്‍*സ്* നിരസിച്ചു
http://gallery.bizhat.com/data/1768/...yanthara11.jpg
തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറുന്ന നടിമാരുടെ എണ്ണം കൂടി വരികയാണ്. ഏറ്റവും ഒടുവിലായി തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെത്തിയത് ഇല്യാനയാണ്. അത്തരമൊരു അവസരം തെന്നിന്ത്യയിലെ ഗ്ളാമർ ഗേൾ നയൻതാരയെയും അടുത്തിടെ തേടിയെത്തിയിരുന്നു. എന്നാൽ നയൻതാര അത് നിരസിച്ചു.
നായികാ വേഷമൊന്നും ആയിരുന്നില്ല നയൻതാരയെ തേടിയെത്തിയത്. ഷാരൂഖ് ഖാനും ദീപിക പഡുകോണും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചെന്നൈ എക്സ്*പ്രസ് എന്ന ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖുമായുള്ള അടിപൊളി ഡാൻസിനുള്ള അവസരമാണ് നയൻസ് വേണ്ടെന്ന് വച്ചത്.
കോളിവുഡിൽ നിന്നുള്ള ഒരു നടി തന്നെ ഈ ഐറ്റം ഡാൻസിനായി വേണമെന്ന് ഷെട്ടിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് നയൻതാരയെ സമീപിച്ചത്. എന്നാൽ നയൻതാര നിഷ്കരുണം നോ പറഞ്ഞു. ഐറ്റം ഡാൻസ് ചെയ്യുന്നതല്ല നയൻതാരയെ പിന്നോട്ട് വലിച്ചത്. മറിച്ച് ഐറ്റം ഡാൻസ് ചെയ്തു കൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കേണ്ടെന്ന തീരുമാനമാനമാണെന്നാണ് നയൻസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഐറ്റം ഡാൻസ് എന്ന ലേബൽ ചാർത്തിക്കിട്ടിയാൽ പിന്നീട് തനിക്ക് ലഭിക്കുന്ന വേഷങ്ങളും അങ്ങനെ ആയിരിക്കുമെന്നും നയൻതാര ഭയപ്പെടുന്നു.
Nayanthara
Keywords: nayanthara, nayanthara images, nayanthara gallery,nayanthara new film, nayanthara item dance, nayanthara in bollywood, bollywood item dance, nayanthara sharukhan