സിനിമ വിജയിക്കുന്പോൾ സമ്മർദ്ദം കൂടും
	
	
		
http://gallery.bizhat.com/data/601/m...7898370101.jpg
അനിയത്തിപ്രാവിൽ  കണ്ട ചാക്കോച്ചനെയല്ല എൽസമ്മ എന്ന ആൺകുട്ടിയിൽ പ്രേക്ഷകർ കണ്ടത്.  ചാക്കോച്ചന്രെ തിരിച്ചുവരവ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതു  തന്നെയായിരുന്നു. ചോക്ക്ലേറ്റ് നായകനിൽ നിന്നും സീരിയസ്  കഥാപാത്രങ്ങളിലേയ്ക്കുള്ള ചാക്കോച്ചന്രെ മാറ്റമായിരുന്നു ആ  അത്ഭുതപ്പെടുത്തൽ.
കുറച്ച്  വർഷങ്ങൾക്കു മുന്പ് കുഞ്ചാക്കോ ബോബന്രെ ചിത്രങ്ങളെല്ലാം പ്രതീക്ഷിച്ചത്ര  വിജയം ഉണ്ടാക്കിയിരുന്നില്ല. സിനിമ വിടേണ്ടി വരും എന്ന അവസ്ഥയുടെ  അടുത്തെത്തി നിൽക്കുന്പോഴാണ് ഈ ഉയർത്തെഴുന്നേൽപ്. എൽസമ്മ എന്ന ആൺകുട്ടി,  ട്രാഫിക്, സീനിയേഴ്സ്, ഓർഡിനറി, മല്ലൂസിംഗ്, പോപ്പിൻസ്, റോമൻസ്  തുടങ്ങിയ ചിത്രങ്ങളെല്ലാം വിജയക്കൊടി പാറിപ്പിച്ചപ്പോഴും അതിൽ കൂടുതൽ  സന്തോഷിക്കാൻ താനില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്.
'എന്രെ  ഭാഗ്യം കൊണ്ടാണ് അഭിനയിച്ച ചിത്രങ്ങൾ വിജയിക്കുന്നത്. അതിൽ സന്തോഷമുണ്ട്.  എന്നാൽ പൂർണമായി സന്തോഷിക്കാറില്ല. കാരണം അടുത്ത സിനിമയിൽ പ്രേക്ഷകർക്ക്  കൂടുതൽ പ്രതീക്ഷ ഉണ്ടാക്കുന്നതാണ് ഈ വിജയം. അപ്പോൾ അതിനനുസരിച്ചുള്ള  കഠിനാധ്വാനം വേണ്ടി വരും. ഇത് എന്നിൽ ആശങ്ക ഉണ്ടാക്കാറുണ്ട്. പക്ഷേ  അങ്ങനെയുള്ള കഠിനാധ്വാനമാണ് കഥാപാത്രങ്ങളെ കൂടുതൽ  ഭംഗിയാക്കുന്നത്'-കുഞ്ചാക്കോ ബോബൻ പറഞ്ഞു.
പുതിയ  കഥകളുടെ ഭാഗമാകാൻ കഴിയുന്നതും വളരെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ തന്നെ  തേടി എത്തുന്നതിലും വളരെ സന്തോഷമുണ്ടെന്ന് യുവത്വത്തിന്രെ ഹരമായ ചാക്കോച്ചൻ  പറഞ്ഞു.
സുഗീത്  സംവിധാനം ചെയ്യുന്ന 3ഡോട്ട്സ്, ബാബു ജനാർദ്ദനന്രെ ഭക്തിപ്രസ്ഥാനം: ഗോഡ്  ഫോർ സെയ്ൽ, സോഹൻലാൽ സംവിധാനം ചെയ്യുന്ന കഥവീട്, രാജേഷ് പിള്ളയുടെ മോട്ടോർ  സൈക്കിൾ ഡയറി, ലാൽജോസ് സംവിധാനം ചെയ്യുന്ന പുള്ളിപ്പുലികളും  ആട്ടിൻകുട്ടിയും റോഷൻ ആൻഡ്രൂസിന്രെ ഹൗ ഓൾഡ് ആർ യു തുടങ്ങിയവയാണ്  താരത്തിന്രെ വരാൻ പോകുന്ന സിനിമകൾ.
Kunchacko Boban
Keywords: kunchacko boban, kunchacko boban gallery, kunchacko boban images, kunchacko boban photos, kunchacko boban new stills, kunchacko boban new role, kunchacko boban aniyathipravu