ഇന്ത്യയില്‍* നിരോധിച്ച ഏഴ് ബിസിനസുകള്‍*
നിയമവിരുദ്ധമായ വസ്തുക്കള്‍* കൈവശം വെയ്ക്കുകയും വില്‍*പ്പന നടത്തുകയും ചെയ്യുന്നത് ശിക്ഷാര്*ഹമായ കുറ്റമാണ്. പിഴശിക്ഷ മുതല്‍* തടവ് ശിക്ഷ വരെ ശിക്ഷാര്*ഹമാകുന്നവയാണ് ഇത്തരത്തിലുള്ള ബിസിനസുകളും.
വന്യജീവികളെയോ ശരീരഭാഗങ്ങളോ വില്‍*പ്പന നടത്തുക
വനവും വന്യജീവികളും നമ്മുടെ പരിസ്ഥിതിയുടെ അവശ്യഘടകമാണ്. ജീവിവര്‍*ഗങ്ങളും അന്യം നില്*ക്കുമ്പോള്*ത്തന്നെ അവയുടെ വിപണന മൂല്യവും കൂടുതലാണ്. കടുവ, കാണ്ടാമൃഗം, ആന, പാമ്പ്, ആമ തുടങ്ങിയ ജീവികളുടെയും ശരീരഭാഗങ്ങളുടെയും വില്‍*പ്പന വ്യാപകവും എന്നാല്‍* നിരോധിക്കപ്പെട്ടതുമാണ്.
1972 വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവ 6 വര്*ഷത്തോളം തടവും 5000ല്‍* കുറവായ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പൈറേറ്റഡ് സോഫറ്റ്വെയര്‍* വില്‍*പ്പന
ലൈസന്*സില്ലാത്ത സോഫ്റ്റ്*വെയറുകളുടെ വാര്*ഷിക മൂല്യം ഏകദേശം 203 കോടി ഡോളര്‍* വരുമെന്നാണ് കണക്ക്. 2009ല്‍* സോഫ്റ്റ്*വെയര്‍* പൈറസി മൂലം ഏകദേശം 5100 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സമ്പദ്*വ്യവസ്ഥയിലും ബിസിനസിനേയും ബാധിക്കുന്ന ഒരു വ്യാവസായിക പ്രശ്*നമാണ് സോഫ്റ്റ്*വെയര്‍* പൈറസി. വ്യാജ സോഫ്റ്റ്വെയറുകളുടെ വ്യാപനം ആത്യന്തികമായി രാജ്യത്തിന്*െറ സാമ്പത്തിക പ്രവര്*ത്തനങ്ങളെതന്നെ ദോഷകരമായി ബാധിക്കും
1957ലെ ഇന്ത്യന്‍* കോപ്പിറൈറ്റ് ആക്ട് പ്രകാരം സമ്മതമില്ലാതെ കോപ്പിചെയ്യുന്നത് 3 വര്*ഷം വരെ തടവും 2 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വ്യഭിചാരം
3 ദശലക്ഷം പേരാണ് ഇന്ത്യയില്‍* വേശ്യാവൃത്തിയില്‍* ഏര്*പ്പെട്ടിരിക്കുന്നുവെന്നാണ് അനൌദ്യോഗിക കണക്കുകള്‍*. എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളുടെ വ്യാപനം തടയുന്നതിന് ഗവണ്മെന്റ് ബോധവത്കരണങ്ങള്‍* നടത്തുന്നുണ്ട്. സിനിമാതാരങ്ങള്‍* വരെ ഉള്*പ്പെടുന്ന നക്ഷത്ര വേശ്യാലയങ്ങളിലെ റെയ്ഡുകളും മറ്റും വാര്*ത്തയാകാ*റുണ്ട്.
മയക്കുമരുന്നു വ്യാപാരം
ചിലകേസുകള്‍* വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്നു വ്യാപാരം. കുറ്റകൃത്യങ്ങളുടെ ഗൌരവത്തിന്റെയും കൈവശം കരുതിയിരിക്കുന്ന മയക്കുമരുന്നുമനുസരിച്ചാണ് ശിക്ഷയുടെ തോതും കൂടുന്നത്.
അനധികൃത ആയുധവ്യാപാരം
അനധികൃത ആയുധവ്യാപാരവും ഇന്ത്യയില്‍* ശിക്ഷാര്*ഹമായ കുറ്റമാണ്. ലൈസന്*സില്ലാത്ത ആയുധങ്ങള്‍* കൈവശം വെയ്ക്കുന്നതും വില്‍*പ്പന നടത്തുന്നതും സര്*ക്കാര്* നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.
മനുഷ്യാവയവങ്ങളുടെ വില്‍*പ്പന
നിയമാനുസൃതമല്ലാത്ത മനുഷ്യാവയവങ്ങളുടെ വില്‍*പ്പനയും രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഡോക്ടര്‍*മാരും ആശുപത്രികളും മറ്റും ഉള്*പ്പെട്ട വലിയ മാഫിയകള്‍* മനുഷ്യാവയവകടത്തിലും വില്‍*പ്പനയിലും കുടുങ്ങുന്നത് പലപ്പോഴും വലിയ വാര്*ത്തകളായിരുന്നു. അവയവ മാഫിയയും പെണ്*വാണിഭക്കാരും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരുന്നു .
ചൂതാട്ടം
പൊതുസ്ഥലത്തുള്ള പണം വെച്ചുള്ള ചൂതാട്ടം ഇന്ത്യയില്‍* നിരോധിക്കപ്പെട്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങളോടെ നടക്കുന്ന ചീട്ടുകളി കേന്ദ്രങ്ങളില്‍* പൊലീസ്* റെയ്ഡുകള്‍* നടത്താറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ചൂതാട്ട മേശകളില്‍* ഒഴുകുന്നത്.
A community photo gallery - BizHat.com Photo Gallery
Keywords:Police ,Raid,Maffiya,kids kidnap,drugs