വെട്ടോറിയെ വെട്ടി കോഹ്*ലി ക്യാപ്റ്റനായി
	
	
		http://gallery.bizhat.com/data/865/Rajasthan_Royals.jpg
ഐപിഎല്‍* ആറാം പതിപ്പില്‍*  ബാംഗ്ലൂര്‍* റോയല്‍* ചലഞ്ചേഴ്*സിനെ ഇത്തവണ നയിക്കുന്നത് വിരാട് കോഹ്*ലി. ടീം  ഉടമ വിജയ് മല്യയാണ് റോയല്‍* ചലഞ്ചേഴ്*സിന്റെ  വെബ്*സൈറ്റില്‍* ഇക്കാര്യം  വ്യകതമാക്കിയത്. 
കഴിഞ്ഞ  സീസണില്‍* ന്യൂസിലന്*ഡ് താരം ഡാനിയേല്‍* വെട്ടോറിയാണ് റോയല്‍* ചലഞ്ചേഴ്*സിനെ   നയിച്ചത്. റോയല്‍* ചലഞ്ചേഴ്*സിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്‍*  തനിക്ക് അതിയായ  സന്തോഷമുണ്ടെന്ന് കോഹ്*ലി പ്രതികരിച്ചു.
ഐപിഎല്ലില്‍*  മികച്ച മികച്ച പ്രകടനമാണ് കോഹ്*ലിയുടേത്. ഐപിഎല്ലില്‍* റണ്‍* വേട്ടയില്‍*   പതിനൊന്നാം സ്ഥാനത്ത് നില്*ക്കുന്ന കോഹ് ലി 119.28 റണ്‍* ശരാശരിയില്‍* ഇതുവരെ  1639  റണ്‍*സെടുത്തിട്ടുണ്ട്. 
ഐപിഎല്ലില്‍*  ഇതുവരെ 8 അര്*ധസെഞ്ച്വറികള്* നേടിയ കോഹ്*ലി ചാമ്പ്യന്‍*സ് ലീഗ് ട്വന്റി-20   ചരിത്രത്തിലെ റണ്‍*വേട്ടയില്‍* മൂന്നാം സ്ഥാനത്ത് നില്*ക്കുന്ന താരമാണ്.
കൊഹ്*ലിയുടെ നേതൃത്വം ടീമിന് ഏറെ ഗുണകരമാകുമെന്ന്  വിജയ് മല്യ അഭിപ്രായപ്പെട്ടു.
More stills
Keywords:Virad Kohli,IPL,Royal Challangers,cricket news,sports news,Twenty20