ആരാധ്യക്ക് 54 കോടിയുടെ വീട്
http://gallery.bizhat.com/data/507/A...sweet_vava.jpg
ഒരു വയസായ മകൾക്കു വേണ്ടി ആഷും അഭിയും ദുബായിൽ 54 കോടിയുടെ ഒരു അത്യാർഭാട വീടാണ് വാങ്ങിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ഒന്നാം പിറന്നാൾ ആഘോഷിച്ചപ്പോൾ അഭിഷേക് ബച്ചൻ മകൾക്ക് സമ്മാനിച്ചത് ബി.എം.ഡബ്ള്യൂ മിനി കൂപ്പർ, വില 24 ലക്ഷം. ഇപ്പോൾ അച്ഛനും അമ്മയും കൂടി നൽകിയിരിക്കുന്നത് 54 കോടിയുടെ ആഡംബര വീട്. വീട് രജിസ്റ്റർ ചെയ്യുന്നതും ആരാധ്യയുടെ പേരിലാകും.
ദുബായിൽ എവിടെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നതെന്ന വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. അഭിയും ആഷും നേരത്തെ തന്നെ തങ്ങളുടെ രണ്ടാം വീടായി ദുബായിയെ മനസിൽ വരിച്ചതാണ്. അതിനാൽ തന്നെയാകണം മകൾക്കും ദുബായിൽ ആ മാതാപിതാക്കൾ വീടു കണ്ടെത്തിയത്.
Aishwarya Rai Gallery
Keywords: aradhya aishwarya rai, aradhya new house, aradhya stills, aradhya gallery, aradhya images