ഗ്ലാമർ പെരുമയ്ക്ക് കുറച്ച് കാലം ഇടവേള നൽ
http://gallery.bizhat.com/data/579/m...Bhavana_64.jpg
തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരമായി മാറിയ ഭാവന ഗ്ലാമർ പെരുമയ്ക്ക് കുറച്ച് കാലം ഇടവേള നൽകിയിരിക്കുകയാണ്.
2008ൽ പുറത്തിറങ്ങിയ ട്വന്രി-20 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഗ്ലാമർ വേഷങ്ങളുമായി താരം എത്തിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ഗ്ലാമർ പരിവേഷം അവർ നേടിയെടുത്തു. ഇപ്പോൾ അതിന് ഒരു ഇടവേള നൽകുകയാണ് താരം.
എം.ടി വാസുദേവൻ നായർ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ ഭാവനയുടെ കഥാപാത്രത്തിന് ഗ്ലാമർ പരിവേഷമില്ല. അതിനു മുന്പ് ഹസ്ബൻസ് ഇൻ ഗോവ ,ഒഴിമുറി എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചത് ഇങ്ങനെ തന്നെയായിരുന്നു.
എന്നാൽ ഗ്ലാമർ എന്ന ലേബലിൽ നിന്നും മാറ്റം ഉണ്ടാകുന്നതിനു വേണ്ടിയല്ല താൻ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതെന്ന് ഭാവന പറഞ്ഞു. എം.ടി, ഹരിഹരൻ എന്നിവർക്കൊപ്പം ഒരു സിനിമയിൽ ജോലി ചെയ്യാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്ന് താരം കൂട്ടിച്ചേർത്തു.
Bhavana
Keyword: bhavana latest stills, bhavana new stills, bhavana gallery, bhavana glamour role