മിസ്റ്റർ ഇന്ത്യ-2ൽ താൻ അഭനിയിക്കുമെന്ന് Œ
http://gallery.bizhat.com/data/1184/...sridevi310.jpg
മിസ്റ്റർ ഇന്ത്യ എന്ന പഴയ ബോളിവുഡ് ചിത്രത്തിന്രെ രണ്ടാംഭാഗമായ മിസ്റ്റർ ഇന്ത്യ-2ൽ താൻ അഭനിയിക്കുമെന്ന് താര സുന്ദരി അറിയിച്ചു.
1987ൽ അനിൽ കപൂർ നായകനായി ശ്രീദേവി നായികയായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മിസ്റ്റർ ഇന്ത്യ. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും അനശ്വര വില്ലൻ കഥാപാത്രമായ മൊഗംന്പൊയെ അവതരിപ്പിച്ച അമരീഷ് പുരിയും ചിത്രത്തിൽ തിളങ്ങി നിന്നു. ശേഖർ കപൂർ സംവിധാനം ചെയ്ത മിസ്റ്റർ ഇന്ത്യ നിർമ്മിച്ചത് ശ്രീദേവിയുടെ ഭർത്താവായ ബോണി കപൂർ തന്നെയായിരുന്നു.
'മിസ്റ്റർ ഇന്ത്യ2ന്രെ ഭാഗമായിരിക്കും ഞാൻ. അതിനെ കുറിച്ച് പറയാൻ ഇനിയും സമയമുണ്ട്. എന്രെ ഭർത്താവ് ഇപ്പോൾ 'നോ എ*ൻട്രി മെയിൻ എൻട്രി' എന്ന ചിത്രത്തിന്രെ തിരക്കിലാണ്. അത് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ മിസ്റ്റർ ഇന്ത്യ-2ന്രെ ചിത്രീകരണത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ.'-ശ്രീദേവി പറഞ്ഞു.
ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി അഭിനയരംഗത്തേയ്ക്കുള്ള രണ്ടാം വരവിന്രെ വാതിൽ തുറന്നത്. ആ വരവ് ഹിറ്റ് സൃഷ്ടിക്കുകയാണുണ്ടായത്. ചിത്രം സംവിധാനം ചെയ്തത് ഗൗരി ഷിൻഡെയാണ്. ഗൗരിയുടെ സംവിധാന രംഗത്തെ ആദ്യ ചുവട് വയ്പ്പും ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ വിജയത്തിലെത്തുകയായിരുന്നു.
Sreedevi
Keywords: sreedevi, mr.india sreedevi, actress sreedevi latest film , sreedevi images, sreedevi new film