മ്പുവും ഹന്*സികയും പ്രണയത്തില്‍*.......
http://gallery.bizhat.com/data/2877/...ansika-_6_.jpg
തമിഴിലെ ലിറ്റിൽ സൂപ്പർസ്റ്റാർ ചിലന്പരശൻ എന്ന ചിന്പുവും തെന്നിന്ത്യൻ താരവുമായ ഹൻസികയും തമ്മിൽ പ്രണയത്തിലാണെന്ന് പുതിയ വാർത്ത. വേട്ടൈമന്നൻ, വാളു എന്നീ സിനിമകളിലാണ് ഇരുവരും ജോഡികളായി അഭിനയിച്ചത്.
ചിന്പു ഏർപ്പെടുത്തിയ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കുന്നതിനായി ഹൻസികയെ ക്ഷണിച്ചിരുന്നു. ഹൻസികയ്ക്ക് വരാനായി ഹെലികോപ്ടർ ഏർപ്പെടുത്തിയെന്നും പിറന്നാൾ ആഘോഷം വളരെ ആർഭാടമായിരുന്നെന്നുമുള്ള ഒരു വാർത്തയും വന്നിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് ഹൻസിക പറഞ്ഞു.
'എന്രെ വീട്ടിൽ നിന്ന് ബർത്ത് ഡേ പാർട്ടി നടക്കുന്ന ഫിൽമിസ്തൻ സ്റ്റുഡിയോയിലെത്താൻ 20 മിനിറ്റ് യാത്ര ചെയ്താൽ മതി. അപ്പോൾ എന്തിനാണ് ഹെലികോപ്റ്ററിന്രെ ആവശ്യം. കൂടാതെ ചിന്പു ഏർപ്പെടുത്തിയ പാർട്ടിയായിരുന്നില്ല അത്. ഞങ്ങൾ ഒരേ സമയം രണ്ട് ചിത്രങ്ങളിൽ നായികാനായകന്മാരായി അഭിനയിച്ചതു കൊണ്ടാകാം ഇത്തരമൊരു വാർത്ത വന്നത്. ഞാനും ചിന്പുവും തമ്മിൽ പ്രണയബന്ധമൊന്നും ഇല്ല.'-ഹൻസിക പറഞ്ഞു.
ഈ ഗോസിപ്പിനെ കൊഴുപ്പിച്ചത് ചിന്പുവിന്രെ തന്നെ ഒരു പ്രസ്താവനയായിരുന്നു. അന്യഭാഷയിലെ നടിയുമായി താൻ പ്രണയത്തിലാണെന്ന വാർത്തയായിരുന്നു അത്. ഹൻസികയായിരിക്കാം ആ താരം എന്ന ഊഹാപോഹങ്ങൾ ഉയർന്നതും അതിനാലാണ്. എന്നാൽ വാർത്ത ശരിയല്ലെന്നാണ് ഇരു താരങ്ങളും പറയുന്നത്.
Hansika
Keywords: hansika love chimbu, hansika gallery, hansika images, hansika latest news, chimbu latest news,