കാണാതായ നടി അഞ്ജലി രഹസ്യകേന്ദ്രത്തിൽ
http://gallery.bizhat.com/data/1352/medium/anjali43.jpg
ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷയായി സിനിമാലോകത്തെ ആകാംക്ഷയിലാഴ്*ത്തിയ തെന്നിന്ത്യന്‍* നടി അഞ്ജലി ഹൈദരാബാദിലെ രഹസ്യകേന്ദ്രത്തിൽ സുരക്ഷിതയായി കഴിയുന്നുണ്ടെന്ന് കണ്ടെത്തി. അഞ്ജലി തന്നെയാണ് താൻ ഹൈദരാബാദിലുണ്ടെന്ന് അറിയിച്ചത്. പക്ഷെ കൃത്യമായി എവിടെയുണ്ടെന്ന് പറയാൻ തയാറായില്ല.
തിങ്കളാഴ്ച ചെന്നൈയിലെ വീടുവിട്ടിറങ്ങിയ അഞ്ജലി ഹൈദരബാദിലെ ഹോട്ടലിൽ തങ്ങവെ കാണാതാവുകയായിരുന്നു. സഹോദരന്* രവി ശങ്കര്‍* ഹൈദരാബാദ് ജൂബിലി ഹില്‍**സ് പൊലീസില്‍* പരാതി നല്*കിയതോടെയാണ് തെരച്ചിലാരംഭിച്ചത്. ഇന്നലെ വൈകുന്നേരമാണ് താന്‍* സുരക്ഷിതമായി ഒരിടത്തുണ്ട് എന്ന് നടി അറിയിച്ചത്.
മാതൃസഹോദരി ഭാരതിദേവിയുടെ പീഡനം സഹിക്കവയ്യാതെയാണ് നാടു വിട്ടതെന്ന് അഞ്ജലി പറയുന്നു. തന്റെ പണമാണ് അവർക്കാവശ്യം. താൻ എ.ടി.എം പോലെയാണ്. തന്റെ അച്ഛനും അമ്മയും ആന്ധ്രയിലുണ്ടെന്നും അവരും ആന്റിയുടെ ഭീഷണിയിലാണെന്നും അഞ്ജലി പറയുന്നു. ഇനി ഒരിക്കലും ചെന്നൈയിലേക്കില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍* ഉത്തരവാദികള്‍* ആന്റിയും സംവിധായകനുമായ കലന്‍*ജിയവും ആയിരിക്കും. ആന്റിയ്*ക്കും കലന്‍*ജിയത്തിനുമെതിരെ അഞ്ജലി പൊലീസില്‍* പരാതി നല്*കിയിട്ടുണ്ട്. മലയാളത്തിൽ പയ്യൻസ് എന്ന ചിത്രത്തിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. ഭാരതീദേവി അഞ്ജലിയെ ദത്തെടുത്ത് വളർത്തുകയായിരുന്നു.
Anjali
Keywords: anjali gallery, anjali images, anjali photos, anjali new stills, anjali laest stills