റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദിലീപ്
	
http://gallery.bizhat.com/data/572/medium/Dileep27.jpg
ജനപ്രിയ  നായകൻ ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി വീണ്ടുമൊരു പൂർണ കുടുംബ ചിത്രവുമായി  റോഷൻ ആഡ്രൂസ് എത്തുന്നു. നോട്ട്ബുക്ക്, കാസനോവ തുടങ്ങിയ റോഷൻ ആൻഡ്രൂസ്  ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ബോബിയും സഞ്ജയുമാണ് ഈ ചിത്രത്തിന് തിരക്കഥ  രചിക്കുന്നത്. 
ജയറാമും ജ്യോതിർമയിയും പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിച്ച എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിന് ശേഷമാണ് ബോബിയും  സഞ്ജയും വീണ്ടുമൊരു കുടുംബചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 
സിനിമയുടെ കഥ ദിലീപിനെ പറഞ്ഞു കേൾപ്പിച്ചതായും അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായും റോഷൻ പറഞ്ഞു. 
പൃഥ്വിരാജിനെ  നായകനാക്കി ഒരുക്കുന്ന മുംബയ് പൊലീസ്, കുഞ്ചാക്കോ ബോബൻ നായകനാകുന്ന കോമഡി  ചിത്രം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനും ശേഷമാകും റോഷൻ ദിലീപ്  ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക.  

Dileep
Keywords: dileep, dileep  gallery, dileep images, dileep roshan andrews