-
മനസാദേവി
http://gallery.bizhat.com/data/3027/...athi_devi1.jpg
പണ്ട് ഒരു കാലത്ത് സര്*പ്പങ്ങളുടെ ഉപദ്രവം നിമിത്തം ഭൂമിയിലുള്ള മനുഷ്യരെല്ലാം വല്ലാതെ ബുദ്ധിമുട്ടി...അവര്‍* കശ്യപ പ്രജാപതിയോട് സങ്കടമുണര്*ത്തിച്ചു..കശ്യപനും അദ്ദേഹത്തിന്റെ പിതാവായ ബ്രഹ്മാവും കൂടി ആലോചിച് സര്*പ്പങ്ങളുടെ ഉപദ്രവശാന്തിക്കായി അനേകം മന്ത്രങ്ങളെയും ,അതിന്റെ അധിഷ്ടാന ദേവതയായി ,ബ്രഹ്മാവിന്റെ നിര്*ദ്ദേശമനുസരിച് കശ്യപന്* മനസ്സുകൊണ്ട് മനസാദേവിയെയും സൃഷ്ടിച്ചു...കശ്യപ പ്രജാപതിയുടെ മനസ്സില്‍* നിന്ന് ഉണ്ടായിട്ടുള്ളവളാകയാല്‍* ആ ദേവിക്ക് മനസ്സാദേവി എന്നാ പേരുണ്ടായി...ഈ ദേവി മൂന്നു യുഗക്കാലം മുഴുവനും ശ്രീകൃഷ്ണപരമാത്മാവിനെ തന്നെ ധ്യാനിച്ചുകൊണ്ടിരുന്നതിനാല്‍* സദാ ജ്വലിച്ചുകൊണ്ടിരിക്കുന്നവളും സിദ്ധയോഗിനിയായും വിഷ്ണുഭക്തയായും തീര്*ന്നു...ഈ ദേവിക്ക് പന്ത്രണ്ട് പേരുകളുണ്ട്...
1 ) ജരല്‍*ക്കാരു :- മനസാദേവി മൂന്നുയുഗക്കാലം ശ്രീകൃഷ്ണപരമാത്മാവിനെ ഉദ്ദേശിച് തപസ്സ് ചെയ്യുക നിമിത്തം ദേവിയുടെ ശരീരവും വസ്ത്രവും വളരെ ജീര്*ണ്ണിച്ചു പോയി ,അത് നിമിത്തം ഭഗവാന്* ദേവിക്ക് ജരല്‍*ക്കാരു എന്ന പേര് നല്*കി...
2 ) ജഗല്*ഗൌരി :- സുന്ദരിയും വെളുത്ത നിറത്തോട് കൂടിയവളുമാകയാലും ലോകത്തിലെങ്ങും പൂജിക്കപ്പെടുന്നതായതുകൊണ്ടും ജഗല്* ഗൌരി എന്ന പേര് ലഭിച്ചു...
3 ) മനസാ :- കശ്യപന്റെ മാനസപുത്രിയായതിനാല്‍* മനസായെന്നും പേര് കിട്ടി...
4 ) സിദ്ധയോഗിനി :- ദേവി ചെയ്ത തപസ്സിന്റെ ഫലമായി വേണ്ട യോഗസിദ്ധികളെല്ലാം ഉണ്ടായതുകൊണ്ട് ഈ പേരില്‍* അറിയപ്പെട്ടു..
5 ) വൈഷ്ണവി :- വിഷ്ണുഭഗവാനില്‍* സ്ഥിരമായി ഭക്തിയുള്ളവളായതുകൊണ്ട് വൈഷ്ണവിയെന്ന് വിളിച്ചുപോന്നു...
6 ) നാഗഭഗിനി :- നാഗരാജാവായ വാസുകിയുടെ സഹോദരിയായതുകൊണ്ട് നാഗഭഗിനിയെന്നു അറിയപ്പെട്ടു..
7 ) ശൈവി :- ശിവന്റെ ശിഷ്യ ആയതുകൊണ്ട് ശൈവി എന്ന പേര് ലഭിച്ചു..
8 ) നഗേശ്വരി :- പരീക്ഷിത്ത് രാജാവിന്റെ പുത്രനായ ജനമേജയന്* ചെയ്ത സര്*പ്പയാഗത്തില്* നിന്നും നാഗങ്ങളെ രക്ഷിച്ചതുകൊണ്ട് ഈ പേര് ലഭിച്ചു...
9 ) ജരല്‍*ക്കാരുപ്രിയ :- ജരല്‍*ക്കാരു എന്ന് തന്നെ പേരായ മഹര്‍*ഷിയുടെ ഭാര്യ ആയതുകൊണ്ട് ജരല്‍*ക്കാരു പ്രിയ എന്ന് അറിയപ്പെട്ടു...
10 ) ആസ്തികമാതാ :- ആസ്തിക മഹര്‍*ഷിയുടെ മാതാവായതുകൊണ്ട് ഇനഗ്നെ പേര് ലഭിച്ചത് ...
11 ) വിഷഹാരി :- വിഷത്തെ നശിപ്പിക്കുന്ന ഈശ്വരിയായതുകൊണ്ട് വിഷഹാരിയെന്ന പേര് ലഭിച്ചു ...
12 ) മഹാജ്ഞാനവതി :- മഹാജ്ഞാനസിദ്ധിയും യോഗസിദ്ധിയും മരിച്ചവരെ ജീവിപ്പിക്കാനുള്ള സിദ്ധിയും ഉള്ളതുകൊണ്ട് മഹാജ്ഞാനവതിയെന്നും അറിയപ്പെട്ടു..
ഓം -ഹ്രീം -ശ്രീം -മനസാദേവൈസ്വാഹം -എന്ന മൂലമന്ത്രം ജപിക്കുകയോ ഈ ദ്വാദശനാമങ്ങള്‍* ചൊല്ലുകയോ ,കേള്*ക്കുകയോ ചെയ്യുന്നവര്‍*ക്ക് എല്ലാ സിദ്ധികളും വിഷ്ണുപദവും ലഭിക്കുമത്രേ ! മനസ്സാദേവിക്ക് പിറന്ന പുത്രനാണ് ആസ്തികന്* ..പരീക്ഷിത്ത് മഹാരാജാവിന്റെ പുത്രനായ ജനമേജയന്* നടത്തിയ സര്*പ്പയാഗത്തില്* നിന്നും നാഗങ്ങളെ രക്ഷിച്ചത് ആസ്തികനായിരുന്നു...
More stills
Keywords:Manasadevi, devotional stories,puranakadhakal,panchathanthram kadhakal,short s stories