ഐശ്വര്യ ഷാരൂഖിന്രെ നായികയാകുന്നു
http://gallery.bizhat.com/data/507/A...ai_Bachan1.jpg
നീലക്കണ്ണുള്ള സ്വപ്ന സുന്ദരി അഭിനയരംഗത്തേയ്ക്കുള്ള തിരിച്ചു വരവിന്രെ പാതയിലാണെന്ന് റിപ്പോർട്ടുകൾ. ഐശ്വര്യ റായ് ബച്ചൻ സിനിമയിലേയ്ക്ക് തിരിച്ചു വരുന്നെന്ന റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. എന്നാൽ ബോളിവുഡിലെ കിംഗ് ഖാന്രെ നായികയായി ഹാപ്പി ന്യൂ ഇയർ എന്ന ചിത്രത്തിലൂടെ തിരിച്ചു വരുന്നു എന്നതാണ് പുതിയ വാർത്ത.
നൃത്തസംവിധായികയിൽ നിന്ന് തുടങ്ങി ബോളിവുഡിലെ പ്രശസ്ത സംവിധായികയായി മാറിയ ഫറാഖാൻ ഒരുക്കുന്ന ചിത്രമാണ് ഹാപ്പി ന്യൂ ഇയർ. ഷാരൂഖിന്രെ നായികയാകുമോ എന്ന് ചോദിച്ചു കൊണ്ട് ഫറാഖാൻ ഐശ്വര്യയെ ചെന്നു കണ്ടെന്നും സിനിമയുടെ കഥ താരത്തിന് ഇഷ്ടമായെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചതിനു ശേഷമേ അഭിനയിക്കുന്ന കാര്യത്തിൽ ആഷ് ഉറപ്പു പറയുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.
വൻ താരങ്ങളെ അണിനിരത്തിയാണ് ഫറാഖാൻ ഹാപ്പി ന്യൂ ഇയർ ഒരുക്കുന്നത്. അഭിഷേക് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നാല് നായകന്മാരും നായികമാരുമാണ് ചിത്രത്തിൽ ഉള്ളത്.
എന്നാൽ ഐശ്വര്യയെ കുറിച്ചുള്ള ഈ വാർത്ത ശരിയല്ലെന്നാണ് ഫറാഖാൻ പറയുന്നത്.' എന്രെ സിനിമയിൽ പുതുമുഖങ്ങളെ അന്വേഷിക്കുകയാണ്. ഒന്നും തീരുമാനിച്ചിട്ടില്ല. ഐശ്വര്യയെ പോയി കണ്ടു എന്നുള്ളത് ശരിയായ വാർത്തയല്ല. ഞാൻ കണ്ടത് അഭിഷേക് ബച്ചനെയാണ്. സിനിമയുടെ സംവിധായിക ഫറാഖാൻ പറഞ്ഞു.
Aishwarya Rai
Keywords: Aishwarya Rai, Aishwarya Rai gallery, Aishwarya Rai images, Aishwarya Rai photos, Aishwarya sharukhan