-
ദിലീപ് ഗുണ്ടയാകുന്നു
http://gallery.bizhat.com/data/572/m...Dileep_112.jpg
ജോണി ആന്റണി ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വീണ്ടും ഒരു സിനിമ ഒരുക്കുന്നു. 'ഗുണ്ടാരാജ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ രചിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.
ദിലീപിനെ നായകനാക്കി ഒരുക്കിയ സി.ഐ.ഡി മൂസ എന്നീ ചിത്രത്തിലൂടെയാണ് ജോണി ആന്റണി സംവിധാനരംഗത്തേയ്ക്ക് എത്തിയത്. തുടർന്ന് കൊച്ചി രാജാവ്, ഇന്**സ്പെക്ടര്* ഗരുഡ് എന്നിവയും ദിലീപിനെ നായകനാക്കി ജോണി ആന്റണി ഒരുക്കി. 2014ൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ആറു മുതൽ അറുപത് വരെ എന്ന ചിത്രത്തിന് ശേഷമാകും ജോണി ആന്റണി ദിലീപ് ചിത്രം തുടങ്ങുക. ജില്ല എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞാലുടൻ മോഹൻലാൽ ജോണി ആന്റണി ചിത്രത്തിൽ ജോയിൻ ചെയ്യും.
Dileep
Keywords: dileep new film, dileep gallery, dileep images, dileep gundaraj,