ദിലീപ് വീണ്ടും ഇരട്ട വേഷത്തിൽ എത്തുന്നു
http://gallery.bizhat.com/data/572/medium/Dileep27.jpg
ജോഷിയുമൊത്ത് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ഇരട്ട വേഷത്തിൽ എത്തുന്നു. പച്ചക്കുതിര, കുഞ്ഞിക്കൂനൻ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ദിലീപ് വീണ്ടും ഡബിൾ റോളിൽ എത്തുന്നത്. ജോഷിയുമൊത്തുള്ള ദിലീപിന്റെ ആറാമത്തെ ചിത്രമാണിത്.
സദ്ദാം ശിവൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഒരു അധോലോക നായകന്റെ വേഷത്തിൽ ദിലീപ് എത്തുന്നു. പ്രശസ്ത തെന്നിന്ത്യൻ നടി ഹൻസിക മോട്*വാണി നായികയാവുമെന്ന ശക്തമായ റിപ്പോർട്ടുകളുമുണ്ട്. നായികയ്ക്കും തുല്യപ്രാധാന്യമുള്ള റോളാണ് ചിത്രത്തിലേതെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ദിലീപിനെ നായകനാക്കി 2004 ജോഷി ഒരുക്കിയ റൺവേ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രമെന്നും സൂചനയുണ്ട്. എന്നാൽ സംവിധായകൻ ഈ റിപ്പോർട്ട് തള്ളി. ആഗസ്റ്റിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.
ലയൺ, ജൂലായ് 4, ട്വന്റി 20, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നിവയാണ് ഇരുവരും നേരത്തെ ഒന്നിച്ച ചിത്രങ്ങൾ.
Dileep
Keywords: dileep, dileep gallery, dileep images, dileep photos, dileep new role, dileep new film, dileep double role