-
വിവാഹമോചനമില്ല-ദിലീപ്
http://gallery.bizhat.com/data/572/dileep_manju.gif
മഞ്ജു വാരിയരും ദിലീപും തമ്മിൽ വേർപിരിയാൻ പോകുന്നു എന്ന വാർത്ത വരാൻ തുടങ്ങിയിട്ട് കുറെ കാലമായി. വേർപിരിയലിന്രെ ഭാഗമായാണ് മഞ്ജു നൃത്തരംഗത്തേയ്ക്ക് തിരിഞ്ഞതെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
എന്നാൽ തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്ന കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് ദിലീപ് പറയുന്നത്.
' ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലുണ്ട്. അതല്ലാതെ ഡിവോഴ്സിനെ പറ്റി ഒന്നു ചിന്തിച്ചിട്ടില്ല. വിവാഹബന്ധം വേർപെടുത്താൻ പോകുന്നില്ല.'-ദിലീപ് പറഞ്ഞു.
ഇരുവരും ഓരോ തിരക്കുകളിലാണ്. നൃത്തത്തിലാണ് മഞ്ജു ഇപ്പേൾ ശ്രദ്ധ നൽകിയിരിക്കുന്നത്. പതിനാറ് വർഷങ്ങൾക്കു ശേഷം മഞ്ജു അരങ്ങേറ്റം നടത്തിയപ്പോൾ ആ പരിപാടിക്ക് ദിലീപ് വന്നിരുന്നില്ല. അതിനുശേഷം നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ മഞ്ജു ചെയ്തു. ഒരു പരിപാടിക്കും ദിലീപ് എത്തിയിരുന്നില്ല. ഇത് ഗോസിപ്പുകൾക്ക് വഴിയൊരുക്കുകയായിരുന്നു.
എറണാംകുളത്ത് ദിലീപും നാദിർഷായും ചേർന്ന് ദേ പുട്ട് എന്ന പേരിൽ റസ്റ്ററന്ര് ആരംഭിച്ചിരുന്നു. അതിന്രെ ഉദ്ഘാടനത്തിന് മഞ്ജു എത്താതിരുന്നത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Dileep
Keywords: dileep, dileep new news, dileep divorce, dileep manju warier, dileep latest news