നിന്നുള്ളിലുലയും മിന്നലായ് മാറവേ
	
	
		http://gallery.bizhat.com/data/2645/water_drops13.jpg
നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ 
എന്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ 
എൻ*മുടിച്ചാർത്തിൽ അലയും ജലകണം 
നിന്നുള്ളിലുലയും മിന്നലായ് മാറവേ 
 
ഈ വെള്ളിമഴയിൽ എൻപാതിമെയ്യിൽ 
അടരുന്നപൂവിലെ ഇണചേരുമിതളായ് 
പുതുമണ്ണിൽ നീയുണർന്നു 
അലനുരയിൽ ആകെ നനഞ്ഞു 
 
നിൻ ശ്വാസധാരയിൽ കുറുകും മൌനവും 
എൻ*വ്രീളാർദ്രമാം ചുണ്ടിൻ സ്പന്ദവും 
തണുവണിക്കകൾ ചേർക്കും 
പുലർനിലാവിൽ അരുകിൽ ആരോ.. 
 
നിൻവിരൽ തുമ്പിൽ അണയും കണിമുകിൽ 
എന്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ
Keywords:songs,poems,kavithakal,love songs,malayalam poems