-
സ്വപ്നത്തിൻ പീലികൾ
http://gallery.bizhat.com/data/6743/...rishnan5_n.jpg
നിറമിഴിയിൽ കുതിർന്നൊരെൻ
സ്വപ്നത്തിൻ പീലികൾ പെറുക്കി
മുറിവേറ്റു പിടയുമീ ചിറകുകൾ ഒതുക്കി
ജീവതാളം നീ നല്കിയതെങ്ങിനെ
മധുകണമില്ലാത്ത പൂവായ് തീരവേ
മഞ്ഞുതുള്ളി പോലും തേനാക്കിയതെങ്ങിനെ
മധുപനണയാത്ത കാട്ടുപൂവിന്നരികിൽ
മണമേതുമില്ലാതെ നീയണഞ്ഞതെങ്ങിനെ
പുഞ്ചിരി പോലും മറന്നൊരാ ചുണ്ടുകളിൽ
മുരളികയൂതുവാൻ നല്കിയതെങ്ങിനെ
ഹോമാഗ്നിയായ് പുകഞ്ഞൊരു മനസ്സിൽ
കുളിർമഴയായ് പെയ്തിറങ്ങിയതെങ്ങിനെ
ഒഴുകാനിനിയും ബാക്കി നില്കുമീ കണ്ണീർതുള്ളികൾ
കൈകുടന്നയിലൊതുക്കി മുത്തായ് മാറ്റിയതെങ്ങിനെ
അകലെ തിളങ്ങുമീ മിഴിനീർ മുത്തുകൾ
നിൻ വിരൽ തുമ്പിനാൽ തുടച്ചതെങ്ങിനെ
കൊഴിഞ്ഞു പോയൊരാ സ്വപ്നത്തിൻ
മയിൽ പീലിതുണ്ടുകൾ പെറുക്കിയെടുത്തതെങ്ങിനെ
കാണാമറയിത്തിരുന്നിട്ടുമൊന്നു കാണാതെ തന്നെ
ഇത്രമേൽ പ്രിയമേറിയതായ് തീർന്നതെങ്ങിനെ...
Keywords:songs,love songs,poems,kavithakal,virahaganangal
-
ചൊല്ലു ചൊല്ലു തുമ്പി
ചൊല്ലു ചെല്ലത്തുമ്പീ നല്ലോണത്തുമ്പീ
ഓ നല്ലോലത്തുമ്പീ
കണ്ടുവോ നീ
കണ്ടുവോ നീയെന്‍* കണ്ണനെ
ഇല്ലിക്കാട്ടില്‍* മൂളുന്നു
കണ്ണനാണോ..
കാറ്റില്‍* മൂളുന്നു കണ്ണനാണോ..
എന്‍* മനസ്സിന്* പൊന്‍* കടമ്പോ..
പിന്നെയും പൂക്കള്‍* ചൂടുന്നു
ന്നെന്‍* കണ്ണീര്*പ്പൂമാല
കാഴ്ച വെയ്ക്കാം..
കണ്ണീര്*പ്പൂമാല കാഴ്ച വെയ്ക്കാം
കണ്* കുളിരെ കണ്ടു നില്*ക്കെ..
കണ്ണടഞ്ഞെങ്കിലെന്* കണ്ണാ