പനിനീർപ്പൂവിന്റെ നൈർമ്മല്യ
http://gallery.bizhat.com/data/2417/roses_74.jpg
ഓർമ്മകളുടെയും നാളെകളുടെയും
നീലാകാശത്തിൽ യാത്ര പോയ
വെൺമുകിലിന്റെ പാതയോരത്ത്
വെയിൽഅസ്തമിക്കുന്നു..
കൈകോർക്കാൻകാത്തിരിക്കുന്ന
നിശ്ശബ്ദതയുടെ ഇരുണ്ട ഭൂഖണ്ഡങ്ങളുടെ
ഭ്രമണം കാത്തിർക്കാം...
ഒരു പനിനീർപ്പൂവിന്റെ നൈർമ്മല്യത്തിനു
മുത്തമേകി മറയുന്ന കാറ്റിനെ പോലെ
തൊട്ടു തൊടതെ കണ്ടു കാണാതെ
ഇനി ദൂരേക്ക് മറയാം...
അപ്പൂപ്പന്*താടിയുടെ ചിറകിലേറി
മഴ പൂക്കുന്ന മേഘക്കാടുകളീല്‍*
വിരുന്നു പോകാം......
മേഘ പൊയ്കയിലുള്ളൊരു
കിനാവിന്* തോണിയിലേറി
കഥകള്‍* പറഞ്ഞു രസിക്കാം......
അറിഞ്ഞ കാവ്യങ്ങളെയും
അറിയാത്ത കഥകളെയും
അറിഞ്ഞും അറിയാതെയും
ഇനി മറവിയിലൊതുക്കാം...
More Stills
Keywords:songs,kavithakal,poems,panineerpoovinte nairmalyam