ആഹാരം പാകപ്പെടുത്തുമ്പോള്‍* ശ്രദ്ധിക്കേ&a
ആഹാരം പാകപ്പെടുത്തുമ്പോള്‍* ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*
>> കുടിക്കാനുപയോഗിക്കുന്ന വെളളം, പൈപ്പുവെളളമോ, കിണറ്റില്‍* നിന്നുളള വെളളമോ, കുഴല്‍*ക്കിണറില്* നിന്നുളള വെളളമോ ഏതായാലും നല്ലതുപോലെ തിളപ്പിച്ചാറിച്ചശേഷം വേണം കുടിക്കേണ്ടത്*. ചെറുതായി ചൂടാക്കിയതുകൊണ്ട്* രോഗാണുക്കള്‍* നശിക്കുകയില്ല. ചൂടാക്കിയ വെളളത്തില്‍* പച്ചവെളളം ചേര്*ത്ത്* ചെറുചൂടോടുകൂടി നല്*കുന്ന രീതി രോഗാണുക്കളെ വര്*ധിപ്പിക്കാനല്ലാതെ നശിപ്പിക്കാന്‍* ഒരിക്കലും സഹായകമാകുന്നില്ല.
>> പാലിലൂടെ പല രോഗങ്ങളും പകരാവുന്നതാണ്*. പശുവിന്റെ പാലില്‍* പല രോഗാണുക്കള്‍* ഉണ്ടാകാന്‍* സാധ്യതയുളളതിനാല്‍* നല്ലതുപോലെ തിളപ്പിച്ചാറിച്ചശേഷം വേണം കുടിക്കുവാന്‍*. ശിശുക്കള്‍*ക്ക്* അമ്മയുടെ മുലപ്പാലിന്* പകരം കൊടുക്കുന്ന പാല്* അത്രതന്നെ വെളളം ചേര്*ത്തശേഷം, ചേര്*ത്ത വെളളം മുഴുവന്‍* വറ്റുന്നതുവരെ തിളപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട്* പാലിലെ പ്രോട്ടീന്‍* ചെറുകണികകളായി അമ്മയുടെ മുലപ്പാലിലെ പ്രോട്ടീനു തുല്യമായിത്തീരുകയും ശിശുക്കള്‍*ക്ക്* പെട്ടെന്ന്* ദഹിക്കുവാന്‍* സഹായിക്കുകയും ചെയ്യുന്നു. പാല്* ദഹിക്കാത്തവര്‍*ക്ക്* തൈരാക്കിയോ, അത്* വീണ്ടും മോരാക്കിയോ കഴിക്കാവുന്നതാണ്*.
>> പച്ചക്കറികള്‍* വേവിക്കുമ്പോള്‍* ഏറെനേരം പാത്രത്തിന്റെ അടപ്പ്* തുറന്നിട്ടുവേവിച്ചാല്* അതില്‍* അടങ്ങിയിട്ടുളള ജീവകങ്ങളും, എന്‍*സൈമുകളും നഷ്*ടപ്പെട്ടുപോകുന്നു. പച്ചക്കറികളും പയറുവര്‍*ഗങ്ങളും വേവിക്കുമ്പോള്‍* വെളളം കൂടിയാല്‍*ത്തന്നെ അത്* ഊറ്റിയെടുത്ത്* മറ്റു കറികളില്‍* ചേര്*ക്കുകയോ അല്ലെങ്കില്‍* കുരുമുളകും, കായവും, മറ്റ്* മസാലകളും ചേര്*ത്ത്* രസം വയ്ക്കുകയോ ആകാം.
>> അരി ചോറാകുമ്പോള്* അധികം വെളളത്തില്‍* വേവിച്ച്* വെളളം ഊറ്റിക്കളയുന്നത്* ചോറിന്റെ പോഷകമൂല്യം കുറയ്ക്കും. അല്‍*പം ഉപ്പുചേര്*ത്ത കഞ്ഞിവെളളം കുട്ടികള്‍*ക്കും, മുതിര്*ന്നവര്‍*ക്കും കുടിക്കാവുന്ന നല്ല ഒരു ആരോഗ്യപാനീയമാണ്*.
>> മുട്ട ഓംലറ്റുണ്ടാക്കി കഴിക്കുന്നതിലും, പച്ചയ്ക്ക്* കഴിക്കുന്നതിലും, പകുതി വേവിച്ച്* കഴിക്കുന്നതിലും നല്ലത്* നല്ലതുപോലെ പുഴുങ്ങി കഴിക്കുന്നതാണ്*. രോഗാണുക്കള്‍* ഉണ്ടെങ്കില്‍* അത്* നശിക്കുവാന്‍* മുട്ട പുഴുങ്ങിക്കഴിക്കുന്നതിലൂടെ സാധിക്കുന്നു.
>> മുട്ട, മത്സ്യം, മാംസം എന്നിവ ഉപയോഗിക്കുന്നവര്‍* എണ്ണയില്‍* വറുത്ത്* ഉപയോഗിക്കാതെ കറിയാക്കി കഴിക്കാന്‍* ശ്രദ്ധിക്കുക. പ്രോട്ടീന്‍* അധികമുളള മാംസാഹാരങ്ങള്‍* വറുത്ത്* കരിയുമ്പോള്‍* വിഷസ്വഭാവമുളള വസ്*തുക്കള്‍* ഉണ്ടാകുന്നതിന്* കാരണമാകുന്നു.
>> മാംസം കഴിവതും പ്രഷര്‍*കുക്കറില്‍*തന്നെ വേവിക്കുക. സാധാരണ പാത്രത്തില്‍* മാംസം അരമണിക്കൂറോ, ഒരുമണിക്കൂറോ തന്നെ വേവിച്ചാലും ചില അണുക്കളും, വിരയുടെ മുട്ടകളും നശിക്കുന്നില്ല. മാംസം പാകം ചെയ്യുമ്പോള്‍* കുറെ പച്ചപപ്പായ മുറിച്ചിട്ടാല്‍* അതിലെ “പാപ്പെയ്*ന്*” എന്ന എന്‍*സൈം മാംസത്തിലെ പ്രോട്ടീനെ ചെറുകണികകളാക്കി ദഹനേന്ദ്രിയത്തിന്* ആഗിരണം ചെയ്യത്തക്ക പരുവത്തിലാക്കുന്നു.
>> വാഴയ്ക്കായുടെ പുറംതൊലിയും, പാവയ്ക്കായുടെ കുരുവും കളയാതിരിക്കുക. പാവയ്ക്ക പ്രമേഹത്തിന്* പറ്റിയ ഒരു ഔഷധമാണെന്ന്* ഏവര്*ക്കും അറിവുളളതാണ്*. പാവയ്ക്കായുടെ കുരുവിനാണ്* പ്രമേഹത്തെ കുറയ്ക്കാന്‍* ശേഷിയുളളത്*. മത്തങ്ങ, വെളളരി തുടങ്ങിയ പല പച്ചക്കറികളുടെയും തൊലി കളയാതെ കറിവയ്ക്കുന്നതാണ്* ഉത്തമം. മാരകമായ വിഷവസ്*തുക്കള്‍* കലര്*ത്തിയ പച്ചക്കറികള്‍* ഉപ്പുവെളളത്തിലോ, കുറച്ച്* സോഡിയം ബൈകാര്*ബണേറ്റ്* അഥവാ കാരം കലക്കിയ വെളളത്തിലോ ഇട്ടുവെച്ച്* നല്ലതുപോലെ കഴുകിയെടുത്തതിനുശേഷം വേണം കറിവയ്ക്കുന്നതിനായി ഉപയോഗിക്കേണ്ടത്*. പച്ചക്കറികള്‍* പാകം ചെയ്യുന്നതിനുമുമ്പ്* ഏറെനേരം അരിഞ്ഞുവെയ്ക്കാതിരിക്കുക. പച്ചക്കറികളിലെ ജീവകങ്ങള്‍* അന്തരീക്ഷത്തിലുളള ഓക്*സിജനുമായി പ്രവര്*ത്തിച്ച്* ഓക്*സൈഡുകളായി മാറ്റപ്പെടുന്നു. ഓറഞ്ചും ആപ്പിളും ചേര്*ന്ന ഫ്രൂട്ട്* സാലഡ്* തയ്യാറാക്കുമ്പോള്‍* രണ്ടുംകൂടി ചേര്*ത്ത്* അധികനേരം വെയ്ക്കരുത്*. ഒന്നിച്ചുവെച്ചാല്* ഓറഞ്ചിന്റെ അമ്ലത്വം ആപ്പിളിന്റെ പല ഗുണങ്ങളേയും നിര്*വീര്യമാക്കുന്നു.
>> കടല, പയര്‍*, മുതിര തുടങ്ങിയ ധാന്യവര്*ഗങ്ങള്‍* ഒരു രാത്രിമുഴുവന്‍* വെളളത്തിലിട്ടുവെച്ച്* ആ വെളളത്തില്‍*തന്നെ വേവിച്ചുപയോഗിക്കുക. ഗുണം വര്*ധിപ്പിക്കാനും, ഇന്ധനം ലാഭിക്കാനും ഇത്* ഉപകരിക്കും. പയറുവര്‍*ഗങ്ങള്‍* മുളപ്പിച്ചശേഷം പാകംചെയ്യുകയാണെങ്കില്* പോഷകഗുണം വര്*ധിക്കുന്നതാണ്*. ഗോതമ്പ്*, അരി എന്നിവ തവിടുകളയാതെ പാകം ചെയ്യുക. തവിടില്‍* ജീവകങ്ങളും, നാരുകളും നല്ലയളവില്‍* അടങ്ങിയിട്ടുണ്ട്*.
>> ഓരോ ദിവസവും കഴിക്കുന്ന ആഹാരത്തെപ്പറ്റി ഒരു അവലോകനം നടത്തുന്നത്* എപ്പോഴും നന്നായിരിക്കും. വ്യത്യസ്*തമായ ഭക്ഷണപദാര്*ത്ഥങ്ങള്* ആഹാരത്തില്‍* ഉള്*പ്പെടുത്തുവാന്‍* ശ്രമിക്കുക. സവിശേഷ ആഹാരം വേണ്ടവര്‍*ക്ക്* അതിനനുസരിച്ച്* അധികമായി നല്*കുകയും വേണം. ശുചിത്വമുളള സ്ഥലത്ത്* വൃത്തിയോടുകൂടി വേണം ആഹാരം പാകം ചെയ്യാന്‍*. ആഹാരം വിളമ്പുന്നതിനും ശുചിത്വം പാലിക്കുവാന്‍* ശ്രദ്ധിക്കേണ്ടതാണ്*.