ദോശമാവിലും ചര്*മ്മകാന്തി ഒളിച്ചിരിക്കു&a
ദോശമാവിലും ചര്*മ്മകാന്തി ഒളിച്ചിരിക്കുന്നു!
http://gallery.bizhat.com/data/1850/...eamdryskin.jpg
കുടുംബത്തിനും ഒാഫീസിനും ഇടയ്ക്കുള്ള ദൂരം ഒാടിത്തീര്*ക്കാന്‍* സ്ത്രീയ്ക്ക് ഒരു അത്ലറ്റിന്റെ വൈഭവം തന്നെ വേണം. ഈ പരക്കം പാച്ചിലിനിടയില്‍* കൈമോശം വരുന്നതോ സ്വന്തം സൌന്ദര്യവും യൌവനവും തന്നെ.
'അടുക്കളയില്‍* നിന്നു പുറത്തിറങ്ങാന്‍* നേരമില്ല, പിന്നെയാ സൌന്ദര്യസംരക്ഷണം എന്നു പറയാന്‍* വരട്ടെ. അടുക്കളയ്ക്കകത്തു നിന്നു തന്നെ സൌന്ദര്യക്കൂട്ടുകള്‍* കണ്ടെത്തി ഉപയോഗിക്കാന്‍* കഴിയും. രാവിലെ ദോശ ചുട്ടതിന്റെ മാവ് അല്‍*പ്പം ബാക്കി വരുന്നത് കളയരുതേ. അത് നേരെ മുഖത്തും കൈകാലുകളിലും പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം വൃത്തിയാകാനും ചര്*മ്മകാന്തി വര്*ധിക്കാനും ഇതിലും നല്ലൊരു മാര്‍*ഗമില്ല. നാരങ്ങാ പിഴിഞ്ഞതിനു ശേഷം തൊണ്ട് ഫ്രിഡ്ജില്‍* സൂക്ഷിച്ചു വയ്ക്കുക. കയ്യില്‍* പറ്റിയ കരിയും കറയും നീക്കം ചെയ്യാനും കൈമുട്ടിലെ കറുപ്പു നീക്കാനും ഇതുകൊണ്ട് ഉരസിയാല്‍* മതി. പക്ഷേ, നാരങ്ങാനീര് പതിവായി ചര്*മ്മത്തില്* പുരളുന്നത് ഒഴിവാക്കണം.
വിവാഹമോ വിരുന്നുകളോ വന്നാല്‍* ബ്യൂട്ടിപാര്*ലറില്‍* പോകാന്‍* പലര്*ക്കും സമയം ലഭിക്കാറില്ല.അപ്പോള്‍* ഒരു മുട്ടയുടെ വെള്ള, അര ടീസ്പൂണ്‍* കടലമാവ്, അര ടീസ്പൂണ്‍* മഞ്ഞള്‍*പ്പൊടി ഇവ മിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം മൃദുവായി മസാജ് ചെയ്തു കഴുകിക്കളയുക. ഫേഷ്യല്‍* ചെയ്ത ഗുണമുണ്ടാകും.
ഒരു ടീസ്പൂണ്‍* ഒാട്സ് പാലില്‍* കുതിര്*ത്തു വച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും കൈകാലുകളിലും പുരട്ടുക. ആഴ്ചയില്‍* രണ്ടു വട്ടം ഇങ്ങനെ ചെയ്താല്‍* സ്വഭാവിക ബ്ളീച്ചിന്റെ ഫലമാണ്. വെയിലുള്ളപ്പോള്‍* പുറത്തു പോകേണ്ടി വന്നാല്‍* തിരികെ എത്തിയാലുടന്‍* മോര് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം കരിവാളിക്കില്ല.
സുന്ദരിയാകാന്‍* റോസ് വാട്ടര്‍*
സുന്ദരിയാകാന്‍* റോസ് വാട്ടര്‍*
http://gallery.bizhat.com/data/1850/skincare.jpg
ചെമ്പനീര്‍* പൂവ് പോലെ സുന്ദരിയാവണോ? എങ്കില്‍* ഇന്നു മുതല്‍* റോസ് വാട്ടര്‍* ഉപയോഗിച്ചു തുടങ്ങിക്കോളൂ. അടി മുതല്‍* മുടി വരെയുള്ള സൌന്ദ്യര്യ പ്രശ്നങ്ങള്‍*ക്ക് സൌന്ദര്യവിദഗ്ധര്* നിര്*ദേശിക്കുന്നത് റോസ് വാട്ടര്‍* ഉപയോഗിക്കാനാണ്.
1.ചര്*മ്മത്തിലെ കറുത്ത പാടുകള്‍*, മുഖക്കുരു എന്നിവ അകറ്റാന്‍* ഒന്നിടവിട്ട ദിവസങ്ങളില്‍* റോസ് വാട്ടറില്‍* മുക്കിയ കോട്ടണുപയോഗിച്ച് മുഖം തടവിയാല്‍* മതി.
2. ചന്ദനവും റോസ് വാട്ടറും കലര്*ത്തിയ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടിയാല്‍* കണ്ണിന് നല്ല കുളിര്*മ ലഭിക്കും.
3. വരണ്ട ചര്*മ്മത്തിനും എണ്ണമയമുള്ള ചര്*മ്മത്തിനും ഒരു പോലെ യോജിച്ച ക്ലെന്*സറും മോയ്സചറൈസറുമാണ് റോസ് വാട്ടര്‍*
4. ഗിസറിനും റോസ് വാട്ടറും ചേര്*ത്ത മിശ്രിതം തലയില്‍* തേച്ച് പിടിപ്പിച്ചാല്‍* താരന്* അകലും
5. കുളിക്കാനുള്ള വെള്ളത്തില്‍* നാലോ അഞ്ചോ തുള്ളി റോസ് വാട്ടര്‍* കലര്*ത്തിയാല്* ശരീരം ഫ്രഷ് ആവുന്നതോടൊപ്പം നല്ല സുഗന്ധവും ലഭിക്കും.
6. രാത്രിയില്‍* കിടക്കുന്നതിനു മുമ്പ് ശരീരത്തില്‍* റോസ് വാട്ടര്‍* പുരട്ടിയാല്‍* ശരീരത്തിലെ അഴുക്കുകളകലുന്നതിനൊപ്പം ശരീരത്തിലെ ഈര്*പ്പം നിലനിര്*ത്താന്* സഹായിക്കുകയും ചെയ്യും