English - Malayalam translation
	
	
		Once a principal caught a student outside the class
            Pincipal:WHY Are u Rotating here,GO and Climb the class.
            What he intended to say: Enthanu ivide thirinju kalikunathu Poyi              classil kayar
Mallus have been and are among India's most widely spread              Community.
            If anyone needs proof then all they need do is look into NASA              archives.
            As Neil Armstrong was about to say "One small step...", a Kaka came              out of his shaap, and called his boy..
            "Yada.. randu chaaya.". So much so for Armstrong being the first man              on the moon. Mallus were there first!
	 
	
	
	
		Letter to tittu mol part 2.............
	
	
		എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം  തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്‍* പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം  നാന്* ഇന്നും ഓര്*ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്‍*  ഹയര്‍* സെക്കന്*ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ  എല്‍*.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര ,  ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്‍*ച്ചര്*ലെസ്സ്  നോട്ടി ബോയ്സ് ആന്‍*ഡ്* ഗേള്‍*സിന്*റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്‍*  സൂചി വീണാല്‍* കേള്*ക്കാവുന്നത്ര നിശബ്ദത . കാണാന്‍* കൊള്ളാവുന്ന ഒരു കിളി  പോലും ഇല്ലല്ലോ എന്നോര്*ത്ത് , എന്നെ ഈ നശിച്ച സ്കൂളില്‍* കൊണ്ട് ചേര്*ത്ത  ഡാഡിക്ക് കൊട്ടേഷന്‍* ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്‍*  ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്*റെ എന്‍*ട്രി . തവളപ്പച്ച കളര്‍* ഫ്രോക്കും  അതിന് യോജിച്ച ഫ്ലൂറസന്*റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ  പോലെ തലേല്* ചട്ടി കമഴ്ത്തി വച്ച ഹെയര്‍* സ്റ്റൈലും , എല്ലാം എന്നെ  വല്ലാതാകര്*ശിച്ചു . 
നീ എന്‍*റെ തൊട്ടടുത്ത ചെയറില്‍* തന്നെ വന്നിരുന്നപ്പോള്‍* നാന്* ഒരുപാട്  സന്തോഷിച്ചു , പക്ഷേ നിന്*റപ്പര്‍*ത്തെ ചെയറില്‍* ‘ ഇനിച്ചെന്*റെ ഡാഡീനെ  കാണണംന്ന് ‘ വലിയവായില്‍* കാറിക്കോണ്ടിരുന്ന തടിയന്* ജെബിമോന്‍* വര്*ഗീസ്*  നിന്നെ കണ്ടതും ‘ ഡാഡിയോ ? എനിക്കോ ? സോറി , നാന്* ആ ടൈപ്പല്ലാ ‘ എന്ന  രീതിയില്‍* കരച്ചിലും നിര്*ത്തി നിന്നെത്തന്നെ തുറിച്ചു  നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍* എന്‍*റെ ഡാഡിക്കിടാന്‍* വച്ചിരുന്ന  കൊട്ടേഷന്‍* ജെബിമോന്‍* വര്*ഗീസിന് ഡൈവേര്‍*ട്ട് ചെയ്തു വിടാന്‍* നാന്*  തീരുമാനിച്ചു . അവന്*റെ കയ്യില്‍* ഡബ്ബര്‍* വച്ച പെന്‍*സില്* ആണെങ്കില്‍*  എന്‍*റെ കയ്യില്‍* സെല്ലോ പിന്*പോയിന്*റ് പേനയാ . ആ നാന്* നോക്കുന്ന  പെണ്ണിനെത്തന്നെ അവനും നോക്കിയാല്‍* നാന്* എങ്ങനെ സഹിക്കും ? അതെല്ലാം  പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്*റെ ബാഗിന്*റെ ഏതോ  മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്* കാറ്റ് എടുത്ത് പകുതി തിന്നിട്ട്  ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്‍* എനിക്കവനെ കൊല്ലാനുള്ള ദേഷ്യം  തോന്നി . ബട്ട്* ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ  വൃത്തികെട്ട തടിയന്*റെ കയ്യീന്ന് കിറ്റ്* കാറ്റ് വാങ്ങി നീ മുണുങ്ങിയ  കണ്ടപ്പോള്‍* എന്‍*റെ മനസ്സില്‍* ദുഖത്തിന്*റെ ഒരായിരം ലഡ്ഡുക്കള്‍* പൊട്ടി .  കിറ്റ്* കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്‍* . ഒപ്പം  കയ്യിലുണ്ടായിരുന്ന മില്‍*ക്കിബാര്* തിന്ന് തീര്*ത്തതില്‍* കുറ്റബോധവും  തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്‍* ഒരു പക്ഷേ  ജെബിമോന്‍*റെ കിറ്റ്* കാറ്റിന് പകരം എന്‍*റെ മില്‍*ക്കി ബാറിന്*റെ  രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്* , പിറ്റേ ദിവസം നിനക്കുള്ള മില്‍*ക്കി ബാര്‍*  വാങ്ങിയിട്ടേ നാന്* സ്കൂളിന്*റെ പടി കടക്കൂ എന്ന് മനസ്സില്‍* പ്രോമിസ്  എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്‍*ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം  കിറ്റ്* കാറ്റ് കിട്ടിയപ്പോള്‍* സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട  തടിയന്* ജെബിമോന്‍*റെ സൈഡായി . സോ ക്രുവല്‍* ഓഫ് യൂ ട്ടുട്ടൂ … 
പിറ്റേന്ന് , നിന്*റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്‍*ക്കി ബാറും ഒരു  കിറ്റ്* കാറ്റും എന്‍*റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്‍* ഇഷ്ടം  എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ  കാണാഞ്ഞപ്പോള്‍* നാന്* കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട്  മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്* തിന്നത് . പക്ഷേ നീ  പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്*റെ ഡാഡിയുടെ കൂടെ നീ ക്ലാസില്‍*  വന്നു കേറിയത് കണ്ടപ്പോള്‍* പല്ലിന്*റെ എടേലിരുന്ന കിറ്റ്* കാറ്റ് വരെ  അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്* അന്ന് കുടിച്ചു തീര്*ത്തത് ,  അറിയോ നിനക്ക് ? അന്ന് ജെബിമോന്‍* വര്*ഗീസ്* മുട്ടായി കൊണ്ട് വരാതിരുന്നത്  അവന്*റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്‍* അവനെ നാന്*  ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ്  തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്* ഉറപ്പിച്ചു .