കളി പഠിപ്പിക്കാന്‍* മമ്മൂട്ടിയുടെ ദ്രോണ*!
http://gallery.bizhat.com/data/3640/medium/2478.jpg
ഇതു പുതിയ കഥയാണ്. താരങ്ങളുടെ താരം മമ്മൂട്ടി കേന്ദ്രബിന്ദുവാകുന്ന പുതിയ കഥ. ഈ നൂറ്റാണ്ടിലെ ദ്രോണാവതാരത്തിന്*റെ കഥ. ഇവിടെ തോല്**വിയില്ല, ജയം മാത്രം. തോറ്റവരുടെ ചരിത്രം പടിക്കു പുറത്ത്. അവതാരകഥയുമായി ഷാജി കൈലാസും മമ്മൂട്ടിയും എ കെ സാജനും എത്തുന്നത് മലയാ*ള സിനിമയുടെ ബോക്സോഫീസില്‍* റെക്കോര്*ഡിന്*റെ പുതുഗാഥ എഴുതിച്ചേര്‍*ക്കാന്‍*.
അതെ, മമ്മൂട്ടിയുടെ പുതിയ ആക്ഷന്‍* ഡ്രാമ ‘ദ്രോണ 2010’ ഈ മാസം 21ന് തിയേറ്ററുകളില്‍* എത്തുകയാണ്. നൂറോളം തിയേറ്ററുകളിലാണ് ഈ വള്ളുവനാടന്‍* ഇതിഹാസം നിറയാന്‍* പോകുന്നത്. രാജാമണിയുടെ നേതൃത്വത്തില്‍* ദ്രോണയുടെ റീ റെക്കോര്*ഡിംഗ് ചെന്നൈയില്‍* പുരോഗമിക്കുന്നു.
പട്ടാഴി മാധവന്* നമ്പൂതിരി എന്നാണ് മമ്മൂട്ടി ദ്രോണയില്‍* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ പേര്. വാസ്തുശില്*പ്പിയും മന്ത്രവാദിയുമായ ബ്രാഹ്മണനാണ് പട്ടാഴി മാധവന്* നമ്പൂതിരി.
മന്ത്രതന്ത്ര വിദ്യകളില്‍* അപാരമായ അറിവുള്ള ഇദ്ദേഹം വാസ്തുവിദ്യ അനുസരിച്ച് വലിയ സൌധങ്ങള്‍* തീര്*ക്കാന്‍* പ്രാവീണ്യമുള്ളവനാണ്. ഒരിക്കല്‍* ഇദ്ദേഹം ഒരു പ്രേതഭവനത്തിലേക്ക് കടന്നു ചെല്ലുന്നു. തുടര്‍*ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ദ്രോണയില്‍* വഴിത്തിരിവുണ്ടാക്കുന്നത്. സുനിതാ പ്രൊഡക്ഷന്‍*സിന്*റെ ബാനറില്‍* എം മണിയാണ്* ചിത്രം നിര്*മ്മിക്കുന്നത്*.
ഋതുവിലൂടെ ശ്രദ്ധേയയായ റീമ കല്ലുങ്കല്‍* ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കനിഹ, നവ്യാ നായര്‍* എന്നിവരാണ് നായികമാര്‍*. ഒറ്റപ്പാലം, പെരിന്തല്*മണ്ണ എന്നിവിടങ്ങളിലായാണ് ദ്രോണ ചിത്രീകരിച്ചത്. ദി കിംഗ്, ദി ട്രൂത്ത്, വല്യേട്ടന്* എന്നീ ഷാജികൈലാസ് ചിത്രങ്ങളിലാണ് മമ്മൂട്ടി നായകനായത്. നരസിംഹത്തില്‍* മമ്മൂട്ടി അതിഥിതാരമായിരുന്നു.