മഴക്കാല ഡ്രൈവിങ് ആസ്വദിക്കാം
മഴക്കാല ഡ്രൈവിങ് ആസ്വദിക്കാം
മഴക്കാലം ഏവര്*ക്കും ഇഷ്ടമാണ്. എന്നാല്‍* വാഹന യാത്രക്കാര്‍*ക്ക് മഴ നല്*കുന്ന ക്ലേശങ്ങള്‍* നിരവധി. മഴക്കാലത്ത് അപകടങ്ങള്‍* ഏറുക പതിവാണ്. വാഹനങ്ങള്‍* റോഡില്‍* തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍* നിരവധി. വിന്*ഡ് ഷീല്*ഡിലെ ഈര്*പ്പംമൂലം റോഡ് വ്യക്തമായി കാണാനാകാത്തതും, ബ്രേക്ക് ചവിട്ടിലാലും വാഹനം തെന്നിനീങ്ങുന്നതും, വണ്ടിയുടെ ലൈറ്റും വൈപ്പറും അടക്കമുള്ള ഉപകരണങ്ങള്‍* കേടാകുന്നതും അപകടം വിളിച്ചു വരുത്തുന്നു. അല്‍*പ്പം ശ്രദ്ധിച്ചാല്‍* മഴക്കാലത്തെ അപകടങ്ങള്‍* ഒരു പരിധിവരെ ഒഴിവാക്കാമെന്ന് വിദഗ്ദ്ധര്‍* അഭിപ്രായപ്പെടുന്നു.
റോഡില്‍* വാഹനങ്ങള്‍* വീഴ്ത്തുന്ന എണ്ണപ്പാടുകള്‍* മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട. മഴവെള്ളവും എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. പരാമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്*സിലറേറ്ററില്‍*നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നതാണ് ഉത്തമം.
മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റന്‍* ടയറുകള്‍* തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍* വാഹനം ഇടിച്ചു കയറാനും സാധ്യതയുണ്ട്.
റോഡിലെ വലിയ കുഴികള്‍* അപകടം വിളിച്ചുവരുത്തും. വെള്ളം കെട്ടിനില്*ക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി സാവധാനം ഓടിക്കുന്നതാണ് ഉത്തമം. റോഡിന്റെ പരമാവധി മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുന്നതാണ് നല്ലത്.
മഴക്കാലത്തിനു മുന്‍*പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നതാണ് ഉത്തമം. പണം ലാഭിക്കാന്‍* തേഞ്ഞ ടയര്‍* പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഢിത്തമാകും. വൈപ്പര്‍* ബ്ലേഡുകള്* എല്ലാ മഴക്കാലത്തിനു മുന്‍*പും മാറ്റുന്നതാണ് നല്ലത്.
ഹെഡ്*ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍*ഡിക്കേറ്റര്*, വൈപ്പര്‍* തുടങ്ങിയവ ശരിയായി പ്രവര്*ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുന്‍*പ് പരിശോധിക്കുന്നത് നല്ലത്. അവശ്യ ഘട്ടങ്ങളില്‍* അറ്റകുറ്റപ്പണി നടത്താന്‍* വേണ്ട ഉപകരണങ്ങളും ബള്*ബുകളും വാഹനത്തില്‍* കരുതാം.
മഴക്കാല യാത്രയ്ക്ക് കൂടുതല്‍* സമയം കെത്താന്‍* ശ്രമിക്കുക. ഗതാഗത കുരുക്കുകളും മാര്‍*ഗ്ഗ തടസവും മുന്നില്‍*ക്കണ്ട്് സാധാരണ ദിവസത്തെക്കാള്‍* അല്‍*പം നേരത്തെ ഇറങ്ങുന്നതാണ് നല്ലത്. മാര്‍*ഗ്ഗ തടസംമൂലം ചിലപ്പോള്‍* വഴിമാറി സഞ്ചരിക്കേണ്ടിയും വന്നേക്കാം. നേരത്തെ ഇറങ്ങാതിരുന്നാല്‍* അമിത വേഗതയെത്തന്നെ ആശ്രയിക്കേണ്ടി വരും.
ശക്തമായ മഴയത്ത് ഹെഡ്*ലൈറ്റുകള്‍* കത്തിക്കുന്നത് നല്ലതാണ്. റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍*മാരുടെ ശ്രദ്ധയില്‍* നിങ്ങളുടെ വാഹനം പെടുന്നതിനും ഇത് സഹായിക്കും. ഹൈബീം ഉപയോഗിക്കരുത്. ജലകണങ്ങളില്‍* പ്രകാശം പ്രതിഫലിക്കുന്നത് ഡ്രൈവിങ് ദുഷ്*കരമാക്കും. വാഹനത്തില്‍* ഫോഗ് ലൈറ്റ് ഉെണ്ടങ്കില്‍* അത് ഉപയോഗിക്കുന്നതാണ് ഉത്തമം.
മഴ അതിശക്തമാണെങ്കില്* വാഹനം റോഡരികില്‍* നിര്*ത്തിയിട്ട് അല്‍*പ്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം. മുന്നില്‍* യാത്രചെന്നുന്ന വാഹനത്തിന്റെ ടയര്‍* റോഡില്‍* തീര്*ക്കുന്ന ഉണങ്ങിയ പ്രതലത്തിലൂടെ വേണ്ട അകലം പാലിച്ച് സഞ്ചരിക്കുന്നതാണ് സുരക്ഷിതം. വിന്*ഡ് ഷീല്*ഡിലെ ഈര്*പ്പം എ.സി ഉപയോഗിച്ച് ഡീഫോഗ് ചെയ്യാന്‍* മറക്കേണ്ട. എ.സി ഇല്ലാത്ത വാഹനത്തില്‍* വിന്*ഡ് ഷീല്*ഡ് തുടച്ചു വൃത്തിയാക്കുക അല്ലാതെ മറ്റു പോംവഴിയില്ല.
രാത്രി യാത്രകള്‍* സുരക്ഷിതമാക്കാം
നിലാവുളള രാത്രി എത്ര മനോഹരമാണ്. തിരക്കൊഴിഞ്ഞ പാതയിലൂടെ നിയോണ്‍* വിളക്കുകളുടെ വെളിച്ചത്തിലുള്ള ഡ്രൈവിങ് ആര്*ക്കാണ് ഇഷ്ടമല്ലാത്തത്. ഉറക്കത്തിലാഴ്ന്ന തെരുവുകള്‍*, ഒറ്റപ്പെട്ടു നീങ്ങുന്ന വാഹനങ്ങള്‍*, തണുത്ത കാറ്റ് എന്നിവയെല്ലാം രാത്രി ഡ്രൈവിങ്ങിന്റെ ആകര്*ഷണങ്ങളാണ്. രാത്രികാല യാത്രകള്‍* ആസ്വദിക്കുന്നതിനൊപ്പം അല്‍*പ്പം മുന്‍*കരുതല്‍*കൂടി സ്വീകരിക്കുന്നത് എപ്പോഴും നല്ലതാണ്.
പകല്‍* സമയത്തെ അപേക്ഷിച്ച് കൂടുതല്‍* വാഹനാപകടങ്ങള്‍* നടക്കുന്നത് രാത്രിയാണെന്നകാര്യം മറക്കേണ്ട. പകല്‍* വാഹനം ഓടിക്കുന്ന പലര്*ക്കും രാത്രി നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല.
ഇരുട്ട് തന്നെയാണ് രാത്രികാല ഡ്രൈവിങ്ങിനെ ആപത്കരമാക്കുന്നത്. വാഹനം ഓടിക്കുന്നയാളിന്റെ ഓരോ പ്രവര്*ത്തനവും കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. റോഡും വാഹനങ്ങളും വ്യക്തമായി മുന്‍*കൂട്ടി കണുക ഡ്രൈവിങ്ങില്‍* സുപ്രധാനമാണ്. പ്രായമായവര്‍*ക്ക് ഇത് കൂടുതല്‍* വെല്ലുവിളി ഉയര്*ത്തുന്നു. 50 വയസിനുമേല്‍* പ്രായമുള്ളവര്‍*ക്ക് വ്യക്തമായ കാഴ്ച ലഭിക്കാന്‍* 30 വയസുകാരനു വേണ്ടതിനെക്കാള്‍* ഇരട്ടി വെളിച്ചം വേണ്ടിവരുമെന്ന് പഠനങ്ങള്‍* വ്യക്തമാക്കുന്നു. രാത്രി ഡ്രൈവിങ്ങിലെ മറ്റൊരു വെല്ലുവിളിയാണ് ക്ഷീണം. ക്ഷീണവും ഉറക്കവും ഡ്രൈവറുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. സ്റ്റിയറിംഗും ബ്രേക്കുമെല്ലാം പ്രവര്*ത്തിപ്പിക്കുന്നത് സാവധാനത്തിലാക്കുന്നു.
രാത്രികാല ഡ്രൈവിങ്ങിന് ചെറിയ ചില തയ്യാറെടുപ്പുകള്‍* നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഹെഡ്*ലൈറ്റ്ുകള്*, ടെയ്ല്* ലൈറ്റുകള്‍*, ഇന്‍*ഡിക്കേറ്ററുകള്* എന്നിവയെല്ലാം വൃത്തിയാക്കി വയ്ക്കുകയാണ് ആദ്യം വേണ്ടത്. വിന്*ഡ് ഷീല്*ഡും വിന്*ഡോകളും വൃത്തിയാക്കാന്‍* മറക്കേണ്ട.
രാത്രി യാത്രയ്ക്ക് നിറംകൂട്ടാന്‍* അല്‍*പ്പം മദ്യപിക്കാമൈന്ന് കരുതേണ്ട. രാത്രി ഡ്രൈവിങ്ങിലെ മദ്യപാനം വന്‍* ദുരന്തങ്ങള്‍* വരുത്തി വച്ചേക്കാം. സംസ്ഥാനത്ത് നടക്കുന്ന അപകടങ്ങളില്‍* നല്ലൊരുപങ്കും മദ്യം വരുത്തിവയ്ക്കുന്നതാണെന്ന് വ്യക്തമാണല്ലോ. ഏകാഗ്രതയും ശ്രദ്ധയും നഷ്ടപ്പെടുത്തുന്നതിനൊപ്പം മദ്യം കടുത്ത ക്ഷീണത്തിനും കാരണമാകും. രാത്രി ഡ്രൈവിങ്ങിനിടെ പുകവലിയും ഒഴിവാക്കുന്നതാണ് ഉത്തമം. പുകയിലയിലെ നിക്കോട്ടിനും കാര്‍*ബണ്‍* മോണോക്*സൈഡും രാത്രികാലത്തെ കാഴ്ചയെ പ്രതികൂലമായി ബാധിക്കും.
രാത്രി കാലങ്ങളില്‍* വേഗം നിയന്ത്രിക്കുന്നതാണ് അഭികാമ്യം. മുന്‍*പെ പോകുന്ന വാഹനത്തില്‍*നിന്ന് പാലിക്കേണ്ട അകലവും ശ്രദ്ധിക്കാം. പകലിനെ അപേക്ഷിച്ച് രാത്രിയില്‍* മറ്റുവാഹനങ്ങളുടെ വേഗവും മുന്‍*പിലുള്ള വാഹനവുമായുള്ള അകലവും കൃത്യമായി നിര്*ണ്ണയിക്കാന്* ബുദ്ധിമുട്ടാണ്ടായേക്കും. മറ്റൊരു വാഹനത്തിന്റെ പിന്നാലെ സഞ്ചരിക്കുമ്പോള്‍* ഹെഡ്*ലൈറ്റ് ലോ ബീമില്‍* ഇടുന്നതാണ് നല്ലത്. മുന്നിലെ യാത്രക്കാരന് ശല്യമുണ്ടാകാതിരിക്കാന്* ഇത് ഉപകരിക്കും.
നീണ്ട രാത്രിയാത്രയില്‍* ഇടയ്ക്കിടെ വാഹനം നിര്*ത്തി അല്‍*പ്പനേരം വിശ്രമിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ചെറിയ ലഘുഭക്ഷണമാകാം. നേരിയചില വ്യായാമങ്ങള്‍* ചെയ്യുന്നതും നല്ലതാണ്. യാത്രയ്ക്കിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടാല്‍* നിര്*ബന്ധമായും അല്‍*പ്പനേരം വാഹനം നിര്*ത്തി വിശ്രമിക്കണം. ക്ഷീണം മാറിയിട്ടെ യാത്ര തുടരാവൂ.
രാത്രിയില്‍* വാഹനം കേടായാല്‍* ഉടന്‍*തന്നെ റോഡില്‍*നിന്ന് വശത്തേക്ക് കഴിയുന്നത്ര തള്ളിമാറ്റണം. റിഫഌക്ടിങ് ട്രയാംഗിള്‍* ഉപയോഗിച്ച് മറ്റുവാഹനങ്ങള്‍*ക്ക് സൂചന നല്*കാന്‍* മറക്കേണ്ട. സിഗ്നല്‍* ലൈറ്റുകള്‍* ഉപയോഗിച്ച് മറ്റുവാഹനങ്ങള്‍*ക്ക് സൂചന നല്*കുന്നതും നല്ലതാണ്. കേടായ വാഹനം റോഡരികില്‍* നിര്*ത്തിയിരിക്കുകയാണെങ്കില്* അതിനടുത്തുനിന്ന് ദൂരെ മാറി നില്*ക്കുന്നതാണ് ഉത്തമം. മറ്റു യാത്രക്കാരെയും വാഹനത്തില്‍*നിന്ന് പുറത്തിറക്കി അകലെ മാറ്റി നിര്*ത്താം.
ശരിയായ ഡ്രൈവിങ്ങിലൂടെ ഇന്ധനം ലാഭിക്കാം
ശരിയായ ഡ്രൈവിങ്ങിലൂടെ ഇന്ധനം ലാഭിക്കാം
വാഹനം അധികദൂരം ഓടാതെതന്നെ ഇന്ധനം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍* പെട്ടിട്ടുണ്ടോ ?. വാഹനത്തിന്റെ ഇന്ധനക്ഷമത പെട്ടെന്ന് കുറഞ്ഞുവെന്ന് തെറ്റിദ്ധരിക്കേണ്ട. വാഹനവുമായി സര്*വീസ് സെന്ററിലേക്ക് പോകുന്നതിനു മുന്‍*പ് ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ വന്‍*തോതില്‍* ഇന്ധനം പാഴാകുന്നതിന് കാരണമാകും. ഡ്രൈവിങ് ശീലങ്ങളില്‍* മാറ്റം വരുത്തുന്നതിലൂടെ ഒരളവുവരെ ഇന്ധനം ലാഭിക്കാം. ഇന്ധനം പാഴാകുന്നത് തടയാനുള്ള ചില പോംവഴികള്‍* ഇതാ.
വേഗം നിയന്ത്രിക്കുക
മണിക്കൂറില്‍* 45 മുതല്‍* 55 കിലോമീററര്‍*വരെ വേഗത്തില്‍* വാഹനം ഓടിച്ചാല്‍* 40 ശതമാനംവരെ ഇന്ധനം ലാഭിക്കാമെന്ന് പഠനങ്ങള്‍* തെളിയിക്കുന്നു. ഇടയ്ക്കിടെ വേഗം കൂട്ടുന്നതും കുറയ്ക്കുന്നതും ഒഴിവാക്കുക. വേഗത്തിന് അനുസരിച്ച് കൃത്യമായ ഗിയറില്‍*ത്തന്നെ വാഹനം ഓടിക്കുക. തെറ്റായ ഗിയറില്‍* വാഹനം ഓടിക്കുന്നതുമൂലം 20 ശതമാനംവരെ ഇന്ധന നഷ്ടമുണ്ടാകുന്നു. പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക.
ശരിയായ വാഹന പരിചരണം
നിശ്ചിത ഇടവേളകളില്‍* വാഹനം ട്യൂണ്‍* ചെയ്യാന്‍* ശ്രദ്ധിക്കുക. ഇത് ആറ് ശതമാനംവരെ ഇന്ധനം ലാഭിക്കാന്‍* സഹായിക്കും. 5,000 കിലോമീറ്റര്‍* ഓടിക്കഴിഞ്ഞാന്‍* വാഹനം സര്*വ്വീസ് ചെയ്യുക. നിശ്ചിത ഇടവേളകളില്‍* വീല്‍* അലൈന്‍*മെന്റ് പരിശോധിക്കുന്നതും നല്ലത്. സര്*വീസ് ചെയ്യുന്ന വേളയില്‍* ഇക്കാര്യങ്ങള്‍* മെക്കാനിക്കിനെ ഓര്*മ്മപ്പെടുത്തിയാല്* മതി. സ്പാര്‍*ക്ക് പ്ലഗ്ഗുകളും നിശ്ചിത ഇടവേളകളില്‍* മാറ്റുവാന്‍* ശ്രദ്ധിക്കുക.
ക്ലച്ച് ഉപയോഗം
ക്ലച്ചിനു മുകളില്‍* കാല്*വച്ച് വാഹനം ഓടിക്കരുത്. അനാവശ്യമായി ക്ലച്ച് ഉപയോഗിക്കുകയും വേണ്ട. ഗിയര്‍* മാറ്റുമ്പോള്‍* മാത്രം ക്ലച്ച് ഉപയോഗിക്കുക. അനാവശ്യ ക്ലച്ച് ഉപയോഗം ഇന്ധനം പാഴാകുന്നതിനും ക്ലച്ച് ഡിസ്*ക് തേയ്മാനത്തിനും വഴിതെളിക്കും.
ടയറുകള്‍*
ടയറിന്റെ മര്*ദ്ദം ഇടയ്ക്കിടെ പരിശോധിക്കുക. രണ്ടാഴ്ചയില്‍* ഒരിക്കല്‍* മര്*ദ്ദം പരിശോധിക്കുന്നത് നല്ലതായിരിക്കും. ടയറുകളില്‍* നൈട്രജന്‍* നിറച്ചാല്‍* വളരെവേഗം മര്*ദ്ദം കുറയുന്നത് ഒഴിവാക്കാം. റേഡിയല്‍* ടയറുകള്‍* ഉപയോഗിക്കുന്നതുവഴിയും ഇന്ധനം ലാഭിക്കാം. റേഡിയല്‍* ടയറുകള്‍* ഏറെക്കാലം നീണ്ടുനില്*ക്കുന്നതിനൊപ്പം യാത്രാ സുഖവും നല്*കും.
ഹാന്‍*ഡ് ബ്രേക്ക് ഉപയോഗം
വാഹനം നിര്*ത്തിയിടുമ്പോള്* ഹാന്‍*ഡ് ബ്രേക്ക് ഉപയോഗിക്കുക. എന്നാല്‍* യാത്ര തുടരുമ്പോള്‍* ഹാന്‍*ഡ് ബ്രേക്ക് എടുക്കാന്‍* മറക്കരുത്. രണ്ടു മിനിറ്റിലേറെനേരം വാഹനം നിര്*ത്തിയിടേണ്ടി വരുമ്പോള്‍* എന്‍*ജിന്‍* ഓഫ് ചെയ്യുന്നതാണ് ഉത്തമം.
തിരക്കുകുറഞ്ഞ വഴി തിരഞ്ഞെടുക്കാം
യാത്രചെയ്യാന്‍* തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുക്കുക. തിരക്കേറിയ വഴിയിലൂടെ പതുക്കെയുള്ള യാത്ര ഇന്ധനം കുടിച്ചുതീര്*ക്കും. അനാവശ്യ ഭാരം വാഹനത്തില്‍* കയറ്റുന്നതും ഒഴിവാക്കുക. ഇടയ്ക്കിടെ ചെറിയ അളവില്‍* പെട്രോള്‍* നിറയ്ക്കുന്നതിലും നല്ലത് ടാങ്ക് നിറയെ ഇന്ധനം നിറയ്ക്കുന്നതാണ്. എപ്പോഴും പെട്രോള്‍*പമ്പില്‍* പോകുന്നതിന്റെ ഇന്ധനനഷ്ടം ഇങ്ങനെ ഒഴിവാക്കാം. വാഹനം പൊരിവെയിലത്ത് നിര്*ത്തിയിടുന്നത് ഒഴിവാക്കി തണലത്ത് പാര്*ക്ക് ചെയ്യാം. ഇന്ധനം ബാഷ്പീകരിച്ച് നഷ്ടമാകുന്നത് ഇത്തരത്തില്‍* ഒഴിവാക്കാം.
അല്‍*പ്പം ശ്രദ്ധവച്ചാല്‍* അപകടങ്ങള്‍* ഒഴിവാക
ശ്രദ്ധയോടെ വാഹനം ഓടിക്കുകയാണ് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍* പരമപ്രധാനം. വാഹനം ശരിയായ രീതിയില്‍* അറ്റകുറ്റപ്പണി നടത്തി തകരാറുകള്‍* പരിഹരിച്ചിരിക്കണം. സ്വന്തം ജീവനും ജീവനും തന്റെ കൈകളിലാണെന്ന ബോധ്യത്തോടെയാവണം ഡ്രൈവിങ്. റോഡ് നിയമങ്ങള്‍* കര്*ശനമായി പാലിച്ചാല്‍* അപകടങ്ങള്‍* ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം. സുരക്ഷിതയാത്ര ഉറപ്പാക്കാന്‍* ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍* ഇതാ.
മദ്യം പ്രധാന വില്ലന്‍*
ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക. മദ്യവും മയക്കുമരുന്നുകളും ഡ്രൈവിങ്ങിലെ ശ്രദ്ധ നഷ് ടപ്പെടുത്തും. കടുത്ത ക്ഷീണമുള്ളപ്പോള്‍* വാഹനം ഓടിക്കുന്നതും പരമാവധി ഒഴിവാക്കുക. ഉറക്ക ക്ഷീണത്തോടെയും വാഹനം ഓടിക്കരുത്. ദൂരയാത്രകള്* പോകുന്നതിനു മുന്‍*പ് ശരിയായി ഉറങ്ങാന്‍* ശ്രദ്ധിക്കുക. മദ്യപിക്കുകയോ, കടുത്ത ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്‍* സ്വന്തം വാഹനം ഡ്രൈവ് ചെയ്യുന്നതിനു പകരം ടാക്*സിയെ ആശ്രയിക്കുന്നതാകും നല്ലത്.
ഒറ്റയ്ക്ക് വാഹനം ഓടിക്കുമ്പോള്‍*
വാഹനത്തില്‍* യാത്രക്കാര്‍* ഉണ്ടെങ്കില്‍* ഡ്രൈവറുടെ ശ്രദ്ധ വര്*ദ്ധിക്കുമെന്ന് പഠനങ്ങള്‍* തെളിയിക്കുന്നു. ഒറ്റയ്ക്കുള്ള യാത്രകളില്‍* അശ്രദ്ധമായും അമിതവേഗത്തിലും ഡ്രൈവ് ചെയ്യാനുള്ള സാധ്യത ഏറെയാണ്. ക്ഷീണിതനാണെങ്കില്‍* ഉറങ്ങിപ്പോകാനും സാധ്യതയുണ്ട്. ഇവയെല്ലാം മനസില്‍*വച്ച് അതീവ ശ്രദ്ധയോടെവേണം ഒറ്റയ്ക്ക് വാഹനം ഓടിക്കാന്‍*.
യാത്ര മുന്‍*കൂട്ടി ആസൂത്രണം ചെയ്യുക
ലക്ഷ്യത്തിലെത്താന്‍* എത്രസമയം വേണമെന്ന്് മനസിലാക്കി യാത്രകള്‍* മുന്‍*കൂട്ടി ആസൂത്രണം ചെയ്യുക. യാത്രയ്ക്കുവേണ്ട കൃത്യസമയം കണക്കുകൂട്ടി യാത്ര തുടങ്ങരുത്. യാത്രക്കായി അല്‍*പം കൂടുതല്‍* സമയം കരുതുക. പിരിമുറുക്കമില്ലാതെ വാഹനം ഓടിക്കാന്‍* ഇത് സഹായിക്കും. അപ്രതീക്ഷിത ഗതാഗത കുരുക്കുകളും മറ്റുമുണ്ടായാലും ലക്ഷ്യത്തിലെത്താന്‍* വൈകില്ല. വേഗം നിയത്രിച്ച് സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും നേരത്തെ ഇറങ്ങുന്നത് സഹായിക്കും.
വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍* മനസിലാക്കുക
വാഹനം വാങ്ങുന്നതിനു മുന്‍*പ് അത് നല്*കുന്ന സുരക്ഷാ സംവിധാനങ്ങളെപ്പറ്റി മനസിലാക്കുക. അല്‍*പ്പം പണം കൂടുതല്‍* ചിലവഴിച്ചാലും എയര്‍*ബാഗുകളും മറ്റുമുള്ള വാഹനം വാങ്ങുന്നതാണ് സുരക്ഷ ഉറപ്പുവരുത്താന്‍* നല്ലത്. വാഹനം തിരഞ്ഞെടുക്കുമ്പോള്‍* സുരക്ഷാ സംവിധാനങ്ങള്‍*ക്കും പ്രാധാന്യം നല്*കുക.
പിരിമുറുക്കം ഒഴിവാക്കുക
മാനസിക പിരിമുറുക്കമില്ലാതെ വാഹനം ഓടിക്കുന്നത് സുരക്ഷിത യാത്രയ്ക്ക് അത്യാവശ്യമാണ്. മാനസിക പിരിമുറുക്കത്തോടെ വാഹനം ഓടിക്കുന്നത് പലപ്പോഴും ട്രാഫിക് നിയമങ്ങള്‍* ലംഘിക്കുന്നതിനും സുരക്ഷിതമല്ലാത്ത രീതിയില്‍* മറ്റുവാഹനങ്ങളെ മറികടക്കുന്നതിനും മറ്റും കാരണമാകും.
ഉറക്കം വന്നാല്‍* ഉടന്‍* വണ്ടി നിര്*ത്തുക
ഡ്രൈവിങ്ങിനിടെ ഉറക്കംവന്നാല്‍* കണ്ണുതുറന്നുവച്ച് യാത്ര തുടരാന്‍* ശ്രമിക്കരുത്. വാഹനത്തിലുളള മറ്റാരെയെങ്കിലും നിയന്ത്രണം ഏല്*പ്പിക്കുന്നതാണ് നല്ലത്. വാഹനത്തില്‍* മറ്റാരുമില്ലെങ്കില്‍* ഉടന്‍* സുരക്ഷിത സ്ഥാനത്ത് നിര്*ത്തിയിടുക. കഴിയുമെങ്കില്‍* അല്‍*പ്പനേരം ഉറങ്ങാന്‍* ശ്രമിക്കാം. നേരമില്ലെങ്കില്‍* വാഹനത്തില്‍*നിന്ന് ഇറങ്ങി അല്‍*പ്പനേരം നടന്നശേഷം യാത്ര തുടരാം. ദൂരയാത്രകള്*ക്ക് മുന്‍*പ് ലളിതമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മൂക്കുമുട്ടെ ഭക്ഷണം കഴിക്കുന്നത് കടുത്ത ക്ഷീണമുണ്ടാക്കും.
ഫോണില്‍* സംസാരിക്കേണ്ട
വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍* സംസാരിക്കുന്നത് ഡ്രവിങ്ങിലെ ശ്രദ്ധ നഷ് ടപ്പെടുത്തും. ചെവിതുളയ്ക്കുന്ന സംഗീതവും ഒഴിവാക്കാം. സഹയാത്രികരുമായി സംസാരിക്കുമ്പോഴും ശ്രദ്ധ നഷ് ടപ്പെടാതെ സൂക്ഷിക്കുക. ഓരോ സ്ഥലത്തെയും അനുവദനീയമായ വേഗപരിധിയില്‍* മാത്രം വണ്ടി ഓടിക്കുക.
സിഗ്നലുകള്‍* നല്*കാന്‍* മറക്കരുത്
വളവുകള്‍* തിരിയുമ്പോഴും വേഗം കുറയ്ക്കുമ്പോഴും മറ്റുവാഹനങ്ങളെ മറികടക്കുമ്പോഴുമെല്ലാം മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍*മാര്‍*ക്ക് കൃത്യമായ സിഗ്നലുകള്‍* നല്*കുക. സിഗ്നല്‍* ലൈറ്റുകള്‍* ഉപയോഗിച്ചും അവ പ്രവര്*ത്തിച്ചില്ലെങ്കില്* കൈ ഉപയോഗിച്ചും സൂചനകള്‍* നല്*കുക.
രാത്രി യാത്രകളില്‍* വാഹനത്തിന്റെ ഹെഡ്*ലൈറ്റ് ഡിം ചെയ്യാന്‍* മടികാട്ടേണ്ട. ഒരിക്കലും ട്രാഫിക് സിഗ്നല്‍* ലൈറ്റുകളെ അവഗണിക്കരുത്. ഗതാഗത നിയമങ്ങള്‍* കര്*ശനമായി പാലിക്കാം. ഇന്ത്യന്‍* റോഡുകളില്‍* ഏതുനിമിഷവും കാല്*നട യാത്രക്കാരും മൃഗങ്ങളും സൈക്കിള്‍*പോലെയുള്ള ചെറുവാഹനങ്ങളും മുന്നിലേക്ക് ചാടിയെന്നുവരാം. ഇത്തരം സാഹചര്യങ്ങള്‍* മുന്‍*കൂട്ടിക്കണ്ട് വേഗം കുറച്ചാല്‍* അപകടം ഒഴിവാക്കാം.
ടയറുകള്‍*ക്കും നല്*കാം അല്‍*പ്പം ശ്രദ്ധ
ടയറുകള്‍*ക്കും നല്*കാം അല്‍*പ്പം ശ്രദ്ധ
വാഹന ഉടമകള്‍* പലപ്പോഴും അവഗണിക്കുന്ന ഘടകങ്ങളാണ് ടയറുകള്‍*. ടയര്‍* പഞ്ചറായി വഴിയോരത്ത് നില്*ക്കുമ്പോള്* മാത്രമാകും പലരും പാവം ടയറുകളെപ്പറ്റി ഓര്*ക്കുക. മതിയായ കാറ്റില്ലാത്ത ടയറുകള്‍* ഇന്ധന ചിലവ് കൂട്ടുമ്പോള്‍* തേഞ്ഞുതീര്*ന്നവ യാത്രക്കാരുടെ ജീവനുതന്നെ ഭീഷണി ഉയര്*ത്തും. നല്ല പ്രവര്*ത്തനവും ദീര്*ഘകാല ഉപയോഗവും ഉറപ്പുവരുത്താന്‍* ടയറുകള്‍*ക്ക് വേണ്ട പരിചരണവും ശ്രദ്ധയും നല്*കേണ്ടതാണ്.
വാഹനങ്ങളില്‍* ഒരേ ടൈപ്പ് ടയറുകള്‍* തന്നെ ഉപയോഗിക്കണം( റേഡിയലാണെങ്കിലും നാലും റേഡിയല്‍* തന്നെ ഉപയോഗിക്കുക, കഴിയുമെങ്കില്‍* അവ ഒരേ കമ്പനിയുടെ തന്നെ ഉപയോഗിക്കണം). പുതിയ ടയറുകള്‍*ക്ക് പുതിയ ട്യൂബുകള്‍* തന്നെ ഉപയോഗിക്കുക. ടയറുകളും ട്യൂബുകളും ഒരേ കമ്പനിതന്നെയാകുന്നത് ശരിയായ ഫിറ്റിങ് നല്*കും.
ടയര്‍* വാങ്ങുന്നതിന് മുമ്പായി ഉപയോഗിച്ചിരിക്കുന്ന റിമ്മിന് പറ്റിയത് തന്നെയെന്ന് ഉറപ്പുവരുത്തുക. ചെറിയ വ്യത്യാസമുള്ള ടയറുകള്‍* കുഴപ്പമില്ലെന്ന് കടയുടമ പറയാമെങ്കിലും കൃത്യമായ അളവുതന്നെ ഉപയോഗിക്കുന്നത് ടയറിന്റെ ലൈഫ് കൂട്ടും. ടയറുകളോ ട്യൂബുകളോ മാറുമ്പോള്‍* റിം തുരുമ്പെടുത്തിട്ടില്ലെന്നും പൊടികളോ മറ്റോ ഇല്ലെന്നും ഉറപ്പുവരുത്തുക. പ്രത്യേകിച്ചും റിം വാല്*വ് ഹോളിന്റെ കാര്യത്തില്‍*.
ഒഴിവാക്കാനാവാത്ത സന്ദര്*ഭങ്ങളില്*മാത്രം ഉളിയും ചുറ്റികയും ഉപയോഗിക്കുന്ന പഞ്ചര്‍* കടകളില്‍* പോകുക. മൗണ്ടിങ് യന്ത്രത്തിന്റെ സഹായത്തോടെ ടയര്‍* റിമ്മില്* ഇടുന്നതാണ് ടയറിന്റെ ആയുര്‍*ദൈര്*ഘ്യം കൂട്ടുന്നതിന് നല്ലത്. ടയര്‍*ബീഡുകള്‍* (അരികുകള്‍*) റിമ്മില്* ഇടുന്നതിന് മുമ്പായി സോപ്പുപയോഗിച്ചോ മറ്റോ ലൂബ്രിക്കേറ്റ് ചെയ്യുക.
ടയര്‍* നിറയ്ക്കുന്നതിന് മുമ്പായി ടയര്‍*ബീഡുകള്‍* കൃത്യമായിട്ടാണ് നില്*ക്കുന്നത് എന്ന് ഉറപ്പുവരുത്തുക. മിക്കപ്പോഴും പകുതി കാറ്റ് നിറച്ചശേഷം കയറിനിന്ന് ബീഡുകള്‍* ചവിട്ടി നേരയാക്കുന്നതാണ് പതിവ്. ഇത്തരത്തില്‍* ചെയ്യുമ്പോള്‍* ടയറിലെ മര്*ദ്ദം 44 പി.എസ്.ഐ (3.0 കെ.ജി.എഫ്) ല്‍* കൂടാതിരിക്കാന്‍* ശ്രദ്ധിക്കുക.
ടയര്‍*ബാലന്*സിങ്
ടയറുകളുടെ ആയുസിന് ടയര്‍*ബാലന്*സിങ് കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങള്‍*ക്ക് വിറയല്‍* അനുഭവപ്പെടുന്നതില്‍* വലിയൊരുപങ്ക് വഹിക്കുന്നത് ബാലന്*സിങ്ങിലെ വ്യതിയാനമാണ്. വിറയല്‍* അനുഭവപ്പെടുകയോ, ടയറുകള്‍* അഴിച്ചിടുകയോ, 5000 കിലോമീറ്റര്‍*
ഓടിക്കഴിഞ്ഞാലോ ടയര്‍* ബാലന്*സിങ് നടത്തുന്നതാണ് നല്ലത്.
വീല്‍* അലൈന്‍*മെന്റ്
5000 കിലോമീറ്റര്‍* ഓടിക്കഴിഞ്ഞാല്* നിര്*ബന്ധമായും വീല്‍* അലൈന്‍*മെന്റ് നടത്തേണ്ടതാണ്. ടയറില്‍* അപ്രതീക്ഷിത തേയ്മാനം കണ്ടാലും വീല്‍* അലൈന്‍*മെന്റ് നടത്തണം. ഓയില്‍*, ബ്രേക്ക് എന്നിവയ്*ക്കൊപ്പം യാത്രതുടങ്ങുന്നതിനുമുമ്പായി ടയറുകളും പരിശോധിക്കുക. സ്റ്റീല്‍* ബെല്‍*റ്റോ, നൈലോണ്‍*, പ്ലൈ കോര്‍*ഡ് തുടങ്ങിയ കണ്ടാല്‍* ടയറുകള്‍* ഉടനെ മാറ്റുക. ത്രഡുകള്‍*ക്കിടയില്* കല്ലുകള്‍* കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കുന്നതും ടയറുകളുടെ ആയുസ് കൂട്ടും.
മിക്കടയറുകളിലും ഇപ്പോള്‍* വിയര്* ഇന്‍*ഡിക്കേറ്റര്* (തേയ്മാനം തിരിച്ചറിയാനുള്ള അടയാളം) ഉണ്ടാകും. സാധാരണഗതിയില്‍* 1.6 മില്ലീമീറ്ററില്‍* എത്തിയാല്‍* മാറ്റുന്നതാണ് നല്ലത്. ടയര്‍*നിര്*മ്മാതാവ് പറഞ്ഞ അളവിലുള്ള മര്*ദ്ദത്തില്*തന്നെ ടയറില്‍* കാറ്റു നിറയ്ക്കുക. ടയര്‍* തണുത്തിരിക്കുമ്പോള്‍* മര്*ദം അളക്കുന്നതാണ് നല്ലത്. എല്ലാ ആഴ്ചയിലും ടയറിന്റെ മര്*ദം പരിശോധിക്കുക. ദീര്*ഘദൂരയാത്രകള്*ക്കുമുമ്പും മര്*ദം പരിശോധിക്കുക. വാല്*വ് ക്യാപ് നഷ്ടപ്പെട്ടാല്‍* പുതിയവ ഉടനെ ഇടുക. ഇതിലൂടെ എയര്‍* നഷ്ടപ്പെടുന്നുണ്ടോ എന്നും പരിശോധിക്കുക.
പുതിയ ടയര്‍* ഓടുന്നതിനനുസരിച്ച് അല്‍*പം വികസിക്കുന്നതിനാല്‍* ആദ്യ 3000 കിലോമീറ്റര്‍* ഓടുന്നത് വരെ മര്*ദ്ദം വ്യത്യാസപ്പെടാം. ഇത് കൃത്യമായ ഇടവേളകളില്‍* തന്നെ പരിശോധിക്കുക. സ്*പെയര്‍* ടയറിന്റെ മര്*ദ്ദം സാധാരണ ഗതിയിലുള്ളതിനേക്കാള്* 5.പി.എസ്.ഐ വരെ കൂട്ടി നിറയ്ക്കുക.