‘സ്മോള്‍* ഫാമിലി’; സുരാജ് വിണ്ടും നായകന്*
	
	
		http://icdn1.indiaglitz.com/malayala...aj160409_1.jpg
കുടുംബ കഥകളുടെ  സംവിധായകനായ രാജസേനന്* വീണ്ടുമെത്തുകയാണ്. പേരില്‍* തന്നെ പുതുമയുള്ള  കഥയുമായാണ് ഇത്തവണ രാജസേനന്*റെ വരവ്. ‘സ്മോള്‍* ഫാമിലി’ എന്നാണ് സുരാജ്  വെഞ്ഞാറമൂടിനെ നായകനാക്കി രാജസേനന്* ഒരുക്കുന്ന പുതിയ ചിത്രത്തിന്*റെ പേര്.  
പേരില്‍* തന്നെ  കുടുംബമുണ്ടെങ്കിലും ഇത് പ്രേക്ഷകര്‍* ഉദ്ദ്യേശിക്കുന്ന സാധാരണ കുടുംബമല്ല.  മദ്യം വിറ്റ് കുടുംബം പോറ്റുകയും അതില്‍* സ്വയം അഭിമാനിക്കുകയും അല്‍**പം  അഹങ്കരിക്കുകയും ചെയ്യുന്നവരുടെ കഥയാണ് ‘സ്മോള്‍* ഫാ*മിലി’യില്‍* രാ*ജസേനന്*  പറയുന്നത്. 
സ്റ്റേജില്‍*  ഒട്ടേറെ മദ്യപാനികളെ അവതരിപ്പിച്ചിട്ടുള്ള സുരാജിന് പുതിയ വേഷം നന്നായി  ഇണങ്ങുമെന്നാണ് സേനന്*റെ കണക്കുകൂട്ടല്‍*. സുരാജിനു പുറമെ നീലത്താമര ഫെയിം  കൈലാഷും ചിത്രത്തില്‍* ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ഇവര്‍*ക്ക് പുറമെ  ഭീമന്* രഘു, സലീം കുമാര്‍*, ബിജുകുട്ടന്*, ഇന്ദ്രന്*സ്, കെ പി എ സി ലളിത,  കല്*പ്പന എന്നിവരും താരനിരയിലുണ്ട്.
സംവിധായകന്* തന്നെയാണ് ചിത്രത്തിന് തിരക്കഥ  ഒരുക്കുന്നത്. രണ്ട് നായികമാരുള്ള ചിത്രത്തില്‍* ഒരാള്‍* പുതുമുഖമായിരിക്കും.  മദ്യപാനികളുടെ നാടെന്ന് സ്വയം നായകനായി ഒരുക്കിയ ഭാര്യ ഒന്ന് മക്കള്‍*  മൂന്ന് ആയിരുന്നു രാജസേനന്*റെ അവസാന ചിത്രം.